അഞ്ചല്‍: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ മരിച്ച ജവാന് എം.പി. സുധീഷ്കുമാറി(24)ന് ആയിരക്കണക്കിന് നാട്ടുകാരും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സിആര്‍പിഎഫിന്റെ അകമ്പടിയോടെ പോലീസ് ആംബുലന്‍സിലാണ് സുധീഷിന്റെ മൃതദേഹം അദ്ദേഹം പഠിച്ച വയലാ എന്വിയുപിഎസില് കൊണ്ടുവന്നത്. സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മൃതദേഹത്തില്‍ അന്തിമോചാരമര്‍പ്പിച്ചു. 2008ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന സുധീഷ് ഡിസംബര്‍ 30ന് അവധി കഴിഞ്ഞ് ജാര്‍ഖണ്ഡിലെ മാവോയിസ്റ്റുകളുടെ കേന്ദ്രമായ ലത്തേഹാര്‍ ജില്ലയിലെ ബാര്‍വാഡിയില്‍ ഡ്യൂട്ടിക്കായി എത്തുകയായിരുന്നു.
നിര്‍ദ്ധനമായ കുടുംബത്തിന്റെ അത്താണിയായിരുന്നു സുധീഷ്. മുന്‍പ് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സുധീഷിനെ ഒരുനോക്ക് കാണുന്നതിനായി സംഘം സ്വയംസേവകരും വിവിധ ക്ഷേത്ര സംഘനടകളുടെ കാര്യകര്ത്താക്കളുമെത്തിയിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ ആചാരപരമായി വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സമ്പര്‍ക്ക പ്രമുഖ് വി. പ്രതാപന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്, ജില്ലാ കളക്ടര്‍ പി.ജെ.തോമസ്, എന്‍. പീതാംബരകുറപ്പ് എംപി, കെ.എന്‍. ബാലഗോപാല്‍ എംപി, മുല്ലക്കര രത്നാകരന് എംഎല്‍എ, അഡ്വ.ആര്. ഗോപാലകൃഷ്ണപിള്ള, ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന്, ഹിന്ദുഐക്യവേദി ജില്ലാ സഹസംഘടനാ സെക്രട്ടറി വി. സുരേഷ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ജന്മഭൂമിക്കുവേണ്ടി ഫീല്‍ഡ് ഓര്‍ഗനൈസര്‍ വി. സന്തോഷ്ബാബു പുഷ്പചക്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: