കൊല്ലം: മതങ്ങള്‍ക്കതീതമായി മാനുഷികതയില്‍ ആത്മീയ ദര്‍ശിച്ച ആചാര്യനായിരുന്നു സ്വാമി വിവേകാനന്ദനെന്ന് സ്പീക്കര്‍ ജി കാര്ത്തികേയന് അഭിപ്രായപ്പെട്ടു.
ദരിദ്രരേയും കഷ്ടപ്പെടുന്നവരെയും സഹായിക്കുമ്പോഴാണ് താന്‍ ഏറ്റവും സന്തോഷിക്കുന്നതായിരുന്നു സ്വാമിയുടെ മതം. ആരാധനാലയങ്ങള്‍ വിറ്റുകിട്ടുന്ന പണം സാധുജനസേവനത്തിന് ഉപയോഗപ്പെടുത്തണമെന്നും സ്വാമി അഭിപ്രായപ്പെട്ടിരുന്നു.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച യുവജന കണ്വന്ഷന് യൂനുസ് കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.എ അസീസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എ യൂനുസ് കുഞ്ഞ് എക്സ് എം എല്‍ എ, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര് സാബു, ഗീതാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. എം എ അബ്ദുല്‍ മജീദ്, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബി അലിസാബ്രിന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സലിം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: