കോഴിക്കോട്: വാഗ്ഭടാനന്ദ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സുകുമാര്‍ അഴീക്കോട് പുരസ്കാരത്തിന് തിരുവനന്തപുരം വിളപ്പില്‍ ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനാകുമാരിയെ തെരഞ്ഞെടുത്തതായി ട്രസ്റ്റ് ചെയര്മാന് എം. മുകുന്ദന് പത്രസമ്മേളനത്തില്‍ അറിയിച്ചു. മികച്ച സാമൂഹ്യ ഇടപെടലിനാണ് പുരസ്കാരം നല്‍കുന്നത്. 25000 രൂപയും സുകുമാര്‍ അഴീക്കോട് മാഷിന്റെ ചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അഴീക്കോട് മാഷിന്റെ ഒന്നാം ചരമ വാര്‍ഷികദിനമായ ഈ മാസം 24ന് ടൗണ്‍ഹാളില്‍ വൈകിട്ട് 5.30ന് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്കാര വിതരണം നടത്തും.
വാഗ്ഭടാനന്ദ ട്രസ്റ്റിന്റെ ചെയര്‍മാനായി എം. മുകുന്ദനെ തെരഞ്ഞെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു. ട്രസ്റ്റ് വൈസ് ചെയര്മാന് ധര്‍മ്മരാജ് കാളൂര്‍, ട്രസ്റ്റിമാരായ അഡ്വ. എ. ശങ്കരന്, കെ.എസ്. വെങ്കിടാചലം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: