വാഷിങ്ങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സത്യപ്രതിജ്ഞച്ചടങ്ങ് ചരിത്രത്തിലേക്ക്. യുഎസ് പ്രസിഡന്റര്മാരായ എബ്രഹാം ലിങ്കണ്, മാര്ട്ടിന് ലൂഥര്‍ കിംഗ് എന്നിവര്‍ അവരുടെ സത്യപ്രതിജ്ഞാച്ചടങ്ങുകള്ക്ക് ഉപയോഗിച്ച അതേ ബൈബിള്‍ ഒബാമ തന്റെ സത്യപ്രതിജ്ഞക്കുപയോഗിച്ചാണ് ചരിത്രം കുറിക്കുന്നത്. ഈ മാസം 20നാണ് ഒബാമയുടെ സത്യപ്രതിജ്ഞ. തികച്ചും സ്വകാര്യമായ ചടങ്ങില്‍ ഒബാമയുടെ കുടുംബവും സംബന്ധിക്കുന്നുണ്ട്. 20ന് നടക്കുന്ന സത്യപ്രതിജ്ഞക്ക് ഭാര്യ മിഷേലിന്ന്റെ ബൈബിളായിരിക്കും ഒബാമ ഉപയോഗിക്കുക. 21ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ രണ്ട് ബൈബിളായിരിക്കും ഒബാമ ഉപയോഗിക്കുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഔദ്യോഗികമായി നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ എബ്രഹാം ലിങ്കണിന്റെയും, മാര്ട്ടിന് ലൂഥര്‍ കിംഗിന്റെയും രണ്ട് ബൈബിളുകള്‍ ഒബാമ ഉപയോഗിക്കും.
2009ല്‍ നടന്ന സത്യപ്രതിജ്ഞയില്‍ ലിങ്കണിന്റെ ബൈബിള്‍ ഒബാമ ഉപയോഗിച്ചിരുന്നു. സത്യപ്രതിജ്ഞച്ചടങ്ങില്‍ ബൈബിള്‍ ഉപയോഗിക്കുന്നതിലൂടെ അവരെ ആദരിക്കുകയാണ് ഒബാമയുടെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ ഭരണാധികാരികളുടെ ബൈബിളുകള്‍ ഉപയോഗിക്കുന്നതിന് ഭരണഘടനാപരമായി യാതൊരു അനുമതിയും ആവശ്യമില്ല. യുഎസ് പ്രസിഡന്റ്മാര്‍ അവരുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ബൈബിള്‍ ഉപയോഗിക്കുന്നത് പാരമ്പര്യമാണ്. വ്യക്തിപരമായ താല്‍പ്പര്യപ്രകാരമോ, ചരിത്രപരമായി പ്രാധാന്യം അര്ഹിക്കുന്നതിനാണ് ഈ രീതി പിന്തുടരുന്നത്.
1861ല്‍ ലിങ്കണ് ഉപയോഗിച്ച ബൈബിള്‍ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ പ്രസിഡന്റ് എന്ന ബഹുമതി ഒബാമയ്ക്കു ലഭിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമതും വിജയിച്ച ഒബാമ രണ്ടാം തവണയാണ് സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: