തിരുവനന്തപുരം:മലപ്പുറത്തെ അണ്‍എയ്ഡഡ് സ്കൂളുകള്‍ എയ്ഡഡാക്കുന്നത് സംബന്ധിച്ച് മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത.പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മലപ്പുറം ജില്ലയിലെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനെ മന്ത്രിസഭായോഗത്തില്‍ ആര്യാടന് മുഹമ്മദ് അടക്കമുള്ള കോണ്‍ഗ്രസ് മന്ത്രിമാരും ധനമന്ത്രി കെ.എം മാണിയും എതിര്‍ത്തു.സ്കൂളുകള്‍ എയ്ഡഡ് ആക്കുന്നത് സര്‍ക്കാരിന് വന്‍സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്നാണ് ആര്യാടന് മുഹമ്മദും കെ എം മാണിയും അഭിപ്രായപെട്ടു.മന്ത്രിസഭായോഗത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം മന്ത്രി പി.കെ. അബ്ദുറബ്ബ് മുന്നോട്ടു വച്ചെങ്കിലും ജില്ലയില്‍ നിന്നുള്ള സീനിയര്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ മന്ത്രി ആര്യാടന് മുഹമ്മദ് ശക്തമായി എതിര്‍ത്തു.ഭിന്നതയെ തുടര്‍ന്ന് തീരുമാനം യുഡിഎഫിനു വിട്ടു. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: