കൊച്ചി: ആറന്മുള വിമാനത്താവള കമ്പനിയില്‍ 10 ശതമാനം ഓഹരി എടുക്കാനുള്ള മന്ത്രിസഭാതീരുമാനം ആത്മഹത്യാപരവും ജനവഞ്ചനയുമാണെന്ന് ആറന്മുള പൈതൃകഗ്രാമ കര്രസമിതി രക്ഷാധികാരി കുമ്മനംരാജശേഖരന് പ്രസ്താവിച്ചു.
നിയമവിരുദ്ധവും കൃത്രിമവുമായ മാര്‍ഗ്ഗങ്ങളിലൂടെ ആറന്മുളയില് നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലും നികത്തി വിമാനത്താവളം പണിയുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്ന്നത് അക്ഷന്തവ്യമായ അപരാധമാണ്. പമ്പാനദിയുടെ പോഷക നീര്‍ച്ചാലും തോടും നികത്തിയവര്‍ക്കെതിരെ നിയമനടപടി എടുക്കേണ്ട സര്‍ക്കാര്‍ നികത്തിയതിന്റെ പ്രത്യുപകാരമായി അതിന്റെ വില സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കാന്‍ തീരുമാനിച്ചത് കേട്ടുകേള്‍വിപോലുമില്ലാത്ത ഹിമാലയന്‍ വിഡ്ഢിത്തമാണെന്ന് രാജശേഖരന് ചൂണ്ടിക്കാട്ടി.
വെറും 20 കോടി രൂപ മാത്രം മൂലധനമുള്ള കെജിഎസ് ഗ്രൂപ്പിന്റെ ദുഃസ്വാധീനത്തിന് സര്‍ക്കാര്‍ വഴങ്ങി എന്ന് വ്യക്തം. ഭൂപരിഷ്ക്കരണ നിയമവും തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമവും പരസ്യമായി ലംഘിച്ച കമ്പനിക്ക് ഔദ്യോഗിക അംഗീകാരം നല്‍കുക വഴി ഒരു ജനാധിപത്യ സര്‍ക്കാര്‍ സ്വന്തം മാന്യതയും വിശ്വാസ്യതയും അന്തസും കളഞ്ഞുകുളിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു കോര്‍പ്പറേറ്റ് ഭീമന്റെ ഇംഗിതത്തിന് വഴങ്ങി നാടിന്റെ വിശാല താല്പര്യങ്ങള് ബലികഴിച്ച സര്‍ക്കാരിന് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികാവകാശമില്ല.
സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കുന്ന പുറമ്പോക്ക് ഭൂമിയായ ആറന്മുള നീര്ച്ചാല് നാല് വര്‍ഷം മുമ്പാണ് നികത്തിയത്. ഇതിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. മണ്ണ് എടുത്തുമാറ്റണമെന്നും 18 ലക്ഷം രൂപ അടക്കണമെന്നും വിമാനത്താവള കമ്പനിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്. ലാന്‍ഡ് റവന്യൂ കമ്മീഷണറും കളക്ടറും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് അതെല്ലാം അസ്ഥിരപ്പെടുത്തിക്കൊണ്ട് മന്ത്രിസഭ ഇപ്പോള്‍ പതിച്ചുനല്‍കുന്നതും വില ഷെയറായി മാറ്റുന്നതും. ഭൂപരിഷ്കരണ നിയമപ്രകാരം ഒരിഞ്ച് ഭൂമി പോലും കെജിഎസ് ഗ്രൂപ്പിന് കൈവശം വെക്കാനാവില്ല. അധികഭൂമി മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍, സ്വന്തം പുറമ്പോക്ക് ഭൂമികൂടി വിമാനത്താവള കമ്പനിക്ക് കൊടുക്കുകയാണ് ചെയ്തത്.
നെല്‍വയല്‍ മാത്രമല്ല നീര്‍ച്ചാലും നീര്‍ത്തടവും ആര്‍ക്ക് വേണമെങ്കിലും നികത്താമെന്ന സന്ദേശമാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ നല്‍കിയിട്ടുള്ളത്. ഭൂമാഫിയകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പച്ചപ്പും പച്ചവെള്ളവും അന്യമാക്കുന്ന ഏത് ഹീനനടപടിക്കും സര്‍ക്കാര്‍ മടിക്കില്ലെന്ന് വ്യക്തമായി. ഇതിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് കുമ്മനം രാജശേഖരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: