കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയായി കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുറന്ന കത്ത് അയച്ചു. കോടതിവിധികളിലെ തിരിച്ചടികളെ നിയമസഭക്ക് അകത്തും, പുറത്തും നേരിടുന്നത് ജനാധിപത്യത്തിന് നിരക്കുന്നതാണോയെന്ന് അദ്ദേഹം കത്തില്‍ ചോദിക്കുന്നു. കോയമ്പത്തൂര്‍ സ്ഫോടനം അദ്വാനിയെന്ന മദനിയുടെ രാഷ്ട്രീയ പ്രതിയോഗിയെ വകവരുത്തുവാന്‍ ഉദ്ദേശിച്ച് ആയിരുന്നെങ്കില്‍ ബംഗളരു സ്ഫോടനം ക്രിക്കറ്റ് പ്രേമികളുടെ നേരെയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിയ നിരപരാധികളായ ക്രിക്കറ്റ് ആരാധകരെ കൊന്നൊടുക്കിയിട്ട് മദനി എന്ത് രാഷ്ട്രീയ നേട്ടമാണ് പ്രതീക്ഷിച്ചതെന്ന് രാധാകൃഷ്ണന് ചോദിച്ചു. തീവ്രവാദ കേസുകളില്‍പ്പെട്ടാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കെ മദനി കോടതിയില്‍ ഹാജരായി നിയമത്തിന്റെ വഴിയിലൂടെ ജാമ്യം നേടുന്നതിന് പകരം അന്‍വാര്‍ശ്ശേരിയില്‍ അളുകളെകൂട്ടി അറസ്റ്റ് തടയാനാണ് ശ്രമിച്ചത്. മദനിക്ക് മതിയായ ചികല്സാസൗകര്യം ലഭിക്കുന്നില്ലെന്നാണല്ലോ താങ്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതി. എന്നാല്‍ കര്‍ണാടക ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം 9 ലക്ഷത്തിലധികം രൂപ മദനിയുടെ ചികില്‍സക്കായി ചെലവാക്കിയിട്ടുണ്ട്. ചികില്സനല്കിയതാകട്ടെ ബംഗളരൂവിലെ പ്രശസ്തമായ നിംഹാന്‍സ്, ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലാണ്. ഹൈക്കോടതിവരെ ജാമ്യം നിരസിക്കുകയും, സുപ്രീകോടതി ജാമ്യം മറ്റീവ്ക്കുകയും ചെയ്തു ഒരു കേസിലെ പ്രതിക്ക് ഇതില്‍ കൂടുതല്‍ എന്ത് സൗകര്യമാണ് നല്‍കേണ്ടത്. കേരളത്തിലാണ് ഈ കേസെങ്കില്‍ താങ്കള്‍ മദനിയെ ഹൈക്കോടതി ജാമ്യം നിഷേധിച്ചാലും തുറന്ന് വിടുമായിരുന്നോയെന്നും രാധാകൃഷ്ണന് കത്തില്‍ ചോദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: