കരുനാഗപ്പള്ളി: ജീവനക്കാരുടെ പണിമുടക്ക് സമരം പരാജയപ്പെടുന്നതില്‍ വിറളിപൂണ്ട സി.പി.എം-ഡിവൈഎഫ്ഐ സംഘം ടൗണില്‍ അക്രമം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ അഭ്യന്തരമന്ത്രാലയത്തിനുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന്റെ ചില്ല് തകര്‍ത്തു. ജീവനക്കാരെ കൈയ്യേറ്റം ചെയ്തു.
ജീവനക്കാരനായ തൊടിയൂര്‍ സ്വദേശി മീനു (25), ചവറ സ്വദേശി മനു(24) എന്നിവര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ്സ് ഭവന് കല്ലെറിഞ്ഞു ജനാലകള്‍ തകര്‍ന്നു. ടൗണില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകളും നശിപ്പിച്ചു. രാവിലെ 10 മുതല്‍ ടൗണില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. സിവില്സ്റ്റേഷന് മുന്നില്‍ വിരലിലെണ്ണാവുന്ന പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. ഈ സമയം കഴിഞ്ഞ രണ്ട് ദിവസത്തക്കേള് അധികംപേര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിക്കെത്തിക്കൊണ്ടിരുന്നു. രാവിലെ 11 മണിയായപ്പോള്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളുടെയും ഹാജര്‍നില 70 ശതമാനം കഴിഞ്ഞു. ഇത് മനസ്സിലാക്കിയ ഡിഫീക്കാര് മുദ്രാവാക്യം വിളികളുമായി സംഘടിച്ചെത്തി പ്രകോപനം സൃഷ്ടിച്ച് ടൗണിലൂടെ നീങ്ങി.
കോണ്‍ഗ്രസ്സ് ഭവനില്‍ എത്തിയപ്പോള്‍ കല്ലെറിഞ്ഞ് ജനാലകള്‍ തകര്‍ന്നൂ. തുടര്‍ന്ന് അയണിവേലിക്കുളങ്ങര ജോണ്‍ കെന്നഡി മെമ്മോറയില്‍ സ്കൂളിലെത്തി. അദ്ധ്യയനം നടന്നുകൊണ്ടിരുന്ന സ്കൂള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഇവിടെ അഞ്ച് അധ്യാപകര്‍മാത്രമേ പണിമുടക്കില്‍ പങ്കെടുക്കുന്നുള്ളൂ. ഇവിടെയും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് സ്കൂളില്‍ അദ്ധ്യായനം മുടക്കി. സുഗമമായ പ്രവര്‍ത്തനം നടന്നുകൊണ്ടിരുന്ന നഗരസഭാ ഓഫീസിനുമുന്നിലെത്തി ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിച്ചു. വൈകിട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടയിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ തകര്‍ത്തതും, കരാര്വാഹനത്തിന്റെ ഗ്ലാസ്സ് തകര്‍ത്ത് ജീവനക്കാരനെ മര്‍ദ്ദിച്ചതും.
കൊല്ലത്ത് സിവില്സ്റ്റേഷന് മുന്നില്‍ പിക്കറ്റിംഗ് നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റ് ആര് ചന്ദ്രശേഖരന്‍നായര്‍, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ടിആര്‍ മഹേഷ്കുമാര്‍, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയംഗം വി ജയകുമാര്‍, എകെഎസ്ടിയു ജില്ലാകമ്മിറ്റിയംഗം കുരീപ്പുഴ ഫ്രാന്‍സിസ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: