ശാസ്താംകോട്ട: വി.എസ്. അനുകൂലിയായ സിപിഎം നേതാവ് ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കില്‍ പങ്കെടുക്കാതെ ലീവെടുത്തു മുങ്ങി. സംഭവം വിവാദമായതിനെ തുടര്‍ന്ന് അവധി റദ്ദാക്കി ഇന്നലെ മുതല്‍ പണിമുടക്കില്‍ ചേര്‍ന്നു. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രേഖകളിലാവട്ടെ ഇയാള്‍ മൂന്നു ദിവസവും അവധിയിലും.
ശൂരനാട് സ്വദേശിയും അടൂര്‍ സെന്റ് സിറിള്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ വൈ. ജോയിയാണ് വിവാദ കഥയിലെ നായകന്. പുരോഗമന കലാസാഹിത്യ സംഘം ശൂരനാട് ഏരിയാ പ്രസിഡന്റും സിപിഎം ശൂരനാട് കെസിടി മുക്ക് ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ഇദ്ദേഹം സിപിഎം ഭരിക്കുന്ന ശൂരനാട് ഫാര്‍മേഴ്സ് സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്. ഇത്രയും ചുമതലകളുള്ള നേതാവ് പണിമുടക്കില്‍ നിന്നും ഒഴിവാകാന്‍ അവധിയെടുത്ത വിവരം മറുപക്ഷമാണ് പുറത്തെത്തിച്ചത്. താന്‍ പണിമുടക്കില്‍ ആണെന്നായിരുന്നു ഇയാള്‍ സാധാരണ പാര്‍ട്ടി അനുഭാവികളോട് ധരിപ്പിച്ചിരുന്നത്.
വൈ.ജോയി അവധിയിലായിരുന്നെന്ന് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പേരയില്‍ ഇന്നലെ രാവിലെ ‘ജന്മഭൂമി’യോട് പറഞ്ഞു. എന്നാല്‍ ഉച്ചയ്ക്കു ശേഷം പ്രിന്‍സിപ്പല്‍ നിലപാടു മാറ്റി. ജോയി സമരത്തിലാണെന്ന് ഫോണില്‍ അറിയിച്ചുവത്രെ. ഇതേസമയം പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പ്രിന്‍സിപ്പല്‍ തന്നെ നല്കിയ വിശദാംശങ്ങള്‍ പ്രകാരം കഴിഞ്ഞ മൂന്നുദിവസമായി ഈ അധ്യാപകന് പണിമുടക്കില്‍ പങ്കെടുക്കാതെ അവധിയിലായിരുന്നു.
എം.എസ്. ജയചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: