ലണ്ടന്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് ഭയക്കുന്നത് യുവരാജ് സിംഗിനെയാണെന്ന് കെവിന് പീറ്റേഴ്സണ് വ്യക്തമാക്കി.
ഇന്ത്യക്ക് 2011ലെ ലോകകപ്പ് നേടിക്കൊടുത്ത യുവി തന്റെ ഇടംകയ്യന്‍ സ്പിന്‍കൊണ്ട് മറ്റേതൊരു ബൗളറെക്കാളും നാലിരട്ടി നശീകരണശേഷിയുള്ളവനാണെന്നും പീറ്റേഴ്സണ് ചൂണ്ടിക്കാട്ടി. മാത്രമല്ല യുവരാജ് തന്നെയാണ് ഇന്ത്യന്‍ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനെന്നും പീറ്റേഴ്സണ് പറഞ്ഞു.
യുവരാജിന്റെ മാരകമായ ബാറ്റിംഗ് പീറ്റേഴ്സണ് ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം യുവരാജിനെ പെട്ടെന്ന് പുറത്താക്കുകയാണ് ലക്ഷ്യം. യുവരാജിനെ പെട്ടെന്ന് പുറത്താക്കാനായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും പീറ്റേഴ്സണ് പറഞ്ഞു. പാക്കിസ്ഥാനെതിരെ നടന്ന ട്വന്റി20 പരമ്പരയില്‍ 82 റണ്‍സ് നേടിയ യുവരാജ് മികച്ച ഫോമിലാണ്.
യുവരാജ് നാലുവട്ടം തന്നെ പുറത്താക്കിയിട്ടുണ്ടെന്നും പീറ്റേഴ്സണ് പറഞ്ഞു. അഞ്ചുമത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ രാജ്കോട്ടില്‍ നടക്കും. രണ്ടാം ഏകദിനം 15ന് കൊച്ചിയില്‍ നടക്കും. 19ന് റാഞ്ചിയില്‍ മൂന്നാം ഏകദിനവും 23ന് മൊഹാലിയില്‍ നാലാം ഏകദിനവും 27ന് ധര്‍മശാലയില്‍ അഞ്ചാം ഏകദിനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: