ന്യൂദല്‍ഹി: കഴിഞ്ഞ തിങ്കളാഴ്ച്ച ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തില്‍ നിന്നും ബോംബ് കണ്ടെത്തി. റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ജവാന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കിടെ വയറിനുള്ളില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. മൃതദേഹം തുന്നിയ നിലയിലായിരുന്നു. കോണ്‍സ്റ്റബിള്‍ ബാബുലാല്‍ പട്ടേലിന്റെ ശരീരത്തിനുള്ളില്‍ നിന്ന് ഒന്നരകിലോ ഭാരം വരുന്ന ബോംബ് കണ്ടെത്തിയത്. ബോംബ് പിന്നീട് നിര്‍വീര്യമാക്കി.
തിങ്കളാഴ്ച്ച രാവിലെ മോവോയിസ്റ്റുകളും സിആര്‍പിഎഫ് സേനയും തമ്മില്‍ മണിക്കൂറുകളോളം നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ചൊവ്വാഴ്ച്ച വൈകുന്നേരം അവിടുത്തെ വനത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. ആക്രമണത്തില്‍ മൂന്ന് ഗ്രാമീണരും കൊല്ലപ്പെട്ടിരുന്നു. ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്ത് കവിഞ്ഞതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുഴിബോംബ് സ്ഫോടനത്തിലാണ് ജവാന് കൊല്ലപ്പെട്ടതെന്നും ആക്രമത്തില്‍ പത്ത് ജവാന്മാര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന് അറിയിച്ചു. എന്നാല്‍ ഒമ്പത് ജവാന്മാരുടെ മൃതദേഹം മാത്രമെ ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: