ജയ്പൂര്‍: രാജസ്ഥാനില്‍ സ്ത്രീകള്‍ നൃത്തചെയ്യാനും പാട്ടുപാടുന്നതിനും സ്ത്രീകള്‍ മൊബെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്ക് . പ്രത്യേകിച്ച് സ്ത്രീകള്‍ കല്യാണപാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ നൃത്തം ചെയ്യാന്‍ പാടില്ലെന്നാണ് തീരുമാനം. രാജസ്ഥാനിലെ മുസ്ലീം പഞ്ചായത്താണ് ഇത്തരത്തിലുള്ള ഒരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും പഞ്ചായത്ത് സമിതി വ്യക്തമാക്കി.
ഉദയപൂര്‍ ജില്ലയിലെ അഞ്ചുമാന്‍ മുസ്ലീം പഞ്ചായത്താണ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്. അതുപോലെ സ്ത്രീകള്‍ കുടുംബത്തിന്റെ കൂടെയല്ലാതെ ആരുടെയും കൂടെ വെളിയില്‍ ഇറങ്ങരുതെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. മൊബെയില്‍ ഫോണ്‍ പെണ്‍കുട്ടികളെ നശിപ്പിക്കുമെന്നാണ് പഞ്ചായത്തിന്റെ വാദം. മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്. സ്വന്തം മതത്തില്‍ നിന്ന് വിവാഹം കഴിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അതുമല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 50,0000 രൂപ പിഴ വരെ ഇതിന് ഈടാക്കുമെന്നും സെക്രട്ടറി പറഞ്ഞു. അതേസമയം എല്ലാമതസ്ഥര്ക്കും ഇത് ബാധകമാണെന്നും ഇത് കര്‍ശനമായി എല്ലാവരും പാലിക്കണമെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: