കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല എംബിബിഎസ് വിദ്യാര്‍ഥികളുടെ റീവാല്യുവേഷന് ഫലം എട്ടാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് ഫലം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. റീവാല്യുവേഷന് അപേക്ഷ നല്കി ആറുമാസമായിട്ടും ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
റീവാല്യുവേഷന് അപേക്ഷ നല്കി 45 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം യൂണിവേഴ്സിറ്റി ലംഘിച്ചിരിക്കുകയാണ്. യൂണിവേഴ്സിറ്റിയുടെ അനാസ്ഥ മൂലം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വരുന്ന എട്ടാഴ്ചയ്ക്കുള്ളില്‍ ഫലം പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശത്തോടെ ജസ്റ്റിസ് പി.ആര്.രാമചന്ദ്രമേനോന്‍ ഹര്‍ജി തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: