കൊച്ചി: അധ്യാപക യോഗ്യതാ പരീക്ഷ (നെറ്റ്) അധികമാനദണ്ഡം ചോദ്യം ചെയ്ത് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ച സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ യുജിസി ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്കി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിച്ചു. എന്നാല്‍ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന യുജിസിയുടെ വാദം ഡിവിഷന് ബെഞ്ച് നിരാകരിച്ചു. അപേക്ഷകരുടെ ഭാവി പരിഗണിച്ചാണ് സ്റ്റേ ചെയ്യാത്തതെന്ന് കോടതി വ്യക്തമാക്കി. 21ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
യുജിസി ഒരു ഹര്‍ജിക്കെതിരെ മാത്രമാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. എല്ലാ കക്ഷികളുടെ അഭിഭാഷകര്‍ക്ക് അപ്പീലിന്മേല് വാദിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ അപ്പീല്‍ അടുത്തദിവസം വാദത്തിനെടുക്കണമെന്ന യുജിസി ആവശ്യം കോടതി നിരാകരിച്ചു. സിംഗിള്‍ ബെഞ്ച് വിധി വന്ന് ഇത്രയും ദിവസം കാലതാമസം വരുത്തിയിട്ട് ഇപ്പോള്‍ വേഗം പറയുന്നതില്‍ കാര്യമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: