ന്യൂദല്‍ഹി: നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം ആക്രമണം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ചായിരുന്നു ഇരുവരുടേയും ചര്‍ച്ച. ഇന്നലെ രാവിലെ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയും വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
വിഷയത്തില്‍ പാക് ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ച് ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു. വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയാണ് പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചത്.
അതിനിടെ പാക്ക് സൈന്യത്തിന്റെ അതിര്‍ത്തി ലംഘനത്തെ തുടര്‍ന്ന് ഇന്ത്യ നിരീക്ഷണം ശക്തമാക്കി. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ പെട്രോളിംഗ് നടത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയ സമയത്തുണ്ടായ ആക്രമണം ഇന്ത്യ ഗൗവരവത്തോടെയാണ് കാണുന്നത്. ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാക്ക് സൈന്യത്തിലെ ഒരു വിഭാഗത്തിനും ഐഎസ്ഐയ്ക്കും കടുത്ത എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതും ആക്രമണത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
ചൊവ്വാഴ്ചയാണ് നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് സൈനികരെ പാക്ക് സേന വധിച്ചത്. കൊലപ്പെടുത്തിയതിന് ശേഷം പാക്ക് സൈനികര്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കി. അതിര്‍ത്തിയിലെ പൂഞ്ച് ജില്ലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരേയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഹേംരാജ്, സുധാകര്‍ സിംഗ് എന്നീ സൈനികരാണു കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: