ചെന്നൈ: ഇറാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെട്ടു. തമിഴ്നാട്,കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള 29 മത്സ്യത്തൊഴിലാളികളാണ് ഇറാനിലെ ജയിലില്‍ തടവില്‍ കഴിയുന്നത്. സംഭവത്തില്‍ അതിയായ ആശങ്കയും കരുണാനിധി അറിയിച്ചു. ഇവരുടെ മോചനത്തിനായി കേന്ദ്രം നടപടി സ്വീകരിക്കണമെന്നും അവരെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് കരുണാനിധി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കണമെന്നും ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റാരുടേയും സഹായമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇറാനിലെ ജയില്‍ അധികൃതരില്‍ നിന്നും ഇവര്‍ക്ക് മനുഷ്യത്വരഹിതമായ പരിചരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ 50 ദിവസമായി ഇവര്‍ക്ക് ഭക്ഷണമോ, വെള്ളമോ ലഭിക്കുന്നില്ലെന്നും കരുണാനിധി കത്തില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: