ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതുകളില്‍ പ്രവര്‍ത്തനമാരംഭിച്ച ഹിന്ദുസ്ഥാന്‍ സമാചാറാണ് ഇന്ത്യന്‍ പ്രാദേശികഭാഷകളില്‍ ആദ്യമായി വാര്‍ത്താവിതരണം നടത്തിയ ന്യൂസ് ഏജന്‍സി. ശ്രീകാന്ത് ജോഷി വിടപറഞ്ഞതോടെ ഹിന്ദുസ്ഥാന്‍ സമാചാറിന് അതിന്റെ അമരക്കാരനെയാണ് നഷ്ടമായത്. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതുമൂലം ഹിന്ദുസ്ഥാന്‍ സമാചാര്‍ നിരോധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രവര്‍ത്തനം നവീകരിച്ച ഹിന്ദുസ്ഥാന്‍ സമാചാര്‍ നിലവില്‍ വിവിധ ഭാഷകളിലെ പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. സംസ്കൃതം അടക്കം 13 ഭാഷകളിലേക്ക് വാര്‍ത്തകള്‍ നല്കുന്ന ഈ ഏജന്‍സിക്ക് ഇന്ത്യയിലെമ്പാടും 33 ബ്യൂറോകളുണ്ട്. വിദേശത്ത് മൂന്ന് ബ്യൂറോകളും പ്രവര്‍ത്തിക്കുന്നു. മാത്രമല്ല സംസ്കൃതത്തില്‍ വാര്‍ത്തകള്‍ നല്കുന്ന ഏക ഏജന്‍സിയും ഇതാണ്.
ഒരു മാസം മുമ്പ് സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികാഘോഷങ്ങളുടെ സംസ്ഥാന കാര്യാലയം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ശ്രീ ജോഷിജിയുടെ പ്രസംഗം കേള്‍ക്കാന്‍ അവസരം ലഭിച്ചിരുന്നു. മുന്‍ സര്‍സംഘചാലക് ബാലാസാഹബ് ദേവറസിന്റെ പഴ്സണല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ പല പ്രാവശ്യം അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന ഓണാഘോഷത്തില്‍ സമ്മാനം നല്കി കുട്ടികളെ അഭിനന്ദിച്ചു.
1987 മുതല്‍ 96 വരെയായിരുന്നു മുന്‍ സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസിന്റെ പഴ്സണല്‍ സെക്രട്ടറിയായി ശ്രീകാന്ത് ജോഷി പ്രവര്‍ത്തിച്ചത്. 1997 മുതല്‍ 2004 വരെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് എന്ന ചുമതല വഹിച്ചു. വിശ്വസംവാദ കേന്ദ്രം എന്ന വാര്‍ത്താവിനിമയ കേന്ദ്രം തുടങ്ങിയത് ഇക്കാലത്താണ്. 2004ല്‍ സംഘത്തിന്റെ അഖിലഭാരതീയ സദസ്യന്‍ എന്ന നിലയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജന്‍സി പുനസ്സംഘടിപ്പിച്ചു.
സംസ്കൃതം ഉള്‍പ്പെടെ 17 ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന ഈ വാര്‍ത്താ ഏജന്‍സിക്ക് ഇപ്പോള്‍ 26 സംസ്ഥാനങ്ങളിലും മൂന്നു വിദേശരാജ്യങ്ങളിലും വാര്‍ത്താ വിതരണ കേന്ദ്രങ്ങളുണ്ട്. പത്രാധിപന്മാരുടെ അഖിലഭാരതീയ സംഘടന രൂപീകരിക്കുന്നതിലും ഇദ്ദേഹം മുന്‍കയ്യെടുത്തു. പൂര്‍വോത്തര ഭാരതത്തിലെ വംശീയ പ്രശ്നങ്ങളെക്കുറിച്ച് ശ്രദ്ധേയവും ആധികാരികവുമായ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: