ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 143 കോടി വിലമതിക്കുന്ന സമ്പാദ്യമാണ് കണ്ടുകെട്ടിയത്. ആദായ നികുതി വകുപ്പിന്റെതാണു നടപടി.
പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖരുടെ റെഡ്ഡിയുടെ ഭരണകാലത്ത് അധികാര ദുര്‍വിനിയോഗത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളാണ് ഇതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ ജഗന്മോഹന് റെഡ്ഡി ഇപ്പോള്‍ ചഞ്ചലഗുഡ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: