ഹിസാര്‍: മൊബൈല്‍ ഫോണിനും ജീന്‍സിനും ടീഷര്‍ട്ടിനും വിലക്കേര്‍പ്പെടുത്തിക്കൊണ്ടു ഖാപ് പഞ്ചായത്ത് വീണ്ടും രംഗത്തെത്തി. ആഘോഷപരിപാടികളില്‍ മദ്യം ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനാണ് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
ഹിസാര്‍ ഗ്രാമത്തിലെ ഖാപ്പ് പഞ്ചായത്താണ് പുതിയ വിലക്കേര്പ്പെടപ്പെടുത്തിയിരിക്കുന്നത്. യുവാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പെണ്‍കുട്ടികള്‍ മൊബെയില്‍ ജീന്‍സും ടീഷര്‍ട്ടും ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ ജീന്‍സും ഷര്‍ട്ടും ധരിക്കുന്നത് ശരിയായ വസ്ത്രധാരണമല്ലെന്ന് പഞ്ചായത്ത് പ്രതിനിധി ഷംഷീര്‍ സിംഗ് പറഞ്ഞു.
ഞ്ചായത്തിന്റെ തീരുമാനം നല്ലകാര്യമാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. പീഡനങ്ങള്‍ വര്ധിച്ചുവരുന്നതിനുപിന്നില് പ്രധാനകാരണം മദ്യമാണ്. ഗ്രാമത്തിലെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുകയെന്നതാണ് തങ്ങളുടെ പ്രധാനലക്ഷ്യം. മോശം വസ്ത്രധാരണമാണ് പീഡനങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നിലെ പ്രധാനകാരണമെന്നും നിലവിലെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ 11 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. പാര്‍ട്ടികള്‍ നടത്തുന്നതിനും പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വിലക്ക് ലംഘിച്ച് ആഘോഷപരിപാടികള്‍ നടത്തുന്നവര്‍ക്ക് 11,000രൂപ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തിന്റെ വിലക്കിനെതിരെ ഗ്രാമത്തിലെ യുവാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങളില്‍ നമുക്ക് പ്രയോജനപ്രദമാകുന്ന ഒന്നാണ് മൊബൈല്‍ ഫോണെന്നും, പല കേസുകളിലും മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവ് നല്‍കുന്നുണ്ടെന്നും അതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിക്കണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു.
ഇങ്ങനെ തുടരുകയാണെങ്കില്‍ ഗ്രാമത്തില്‍ തന്നെ തങ്ങള്‍ക്ക് വിലക്കേര്പ്പെടുത്തുമല്ലോയെന്ന് യുവാക്കള്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: