ന്യൂദല്‍ഹി: ആദിവാസി യുവതികളില്‍ നടത്തിയ അനധികൃത മരുന്നു പരീക്ഷണം അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആന്ധ്രയിലും ഗുജറാത്തിലും നടന്ന പരീക്ഷണങ്ങളാണ് അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗ്ലാക്സോ സ്മിത്ത്ക്ലൈന്‍ എന്ന കമ്പനിയ്ക്കെതിരെയാണ് അന്വേഷണം.
ഇരു സംസ്ഥാനങ്ങളിലെയും 2400ഓളം ആദിവാസി പെണ്‍കുട്ടികളില്‍ ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഗ്ലാക്സോ സ്മിത്ക്ലൈന്‍ അനധികൃത പരീക്ഷണം നടത്തിയെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പരീക്ഷണ വേളയില്‍ ഏഴു പെണ്‍കുട്ടികള്‍ മരിച്ചതായും മറ്റുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിനോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടിസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: