കൊച്ചി: കേരളത്തിന്റെ വികസനത്തില്‍ ഗള്‍ഫ് മലയാളികള്‍ വഹിക്കുന്ന നിര്‍ണായകമായ പങ്കിനേയും ഗള്‍ഫ് രാജ്യങ്ങളുടെ വികസനത്തില്‍ അവിടെ പണിയെടുക്കുന്ന മലയാളികള്‍ നല്കുന്ന സംഭാവനയേയും വാഴ്ത്തുന്നതായി ഇന്നലെ ഇവിടെ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങ്. രാഷ്ട്രപതിയുടെ പ്രസ്സെക്രട്ടറിയും യുഎഇയിലെ മുന്‍ കോണ്‍സല്‍ ജനറലുമായ വേണു രാജാമണി രചിച്ച ‘ഇന്ത്യ,യുഎഇ സൗഹൃദത്തിന്റെ സഹസ്രാബ്ദങ്ങള്‍’ എന്ന പുസ്തകം പ്രൗഢഗംഭീരമായ സദസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. യുഎഇയുടെ ഒരു കോണ്‍സലേറ്റ് ഓഫീസ് കേരളത്തില്‍ അടുത്തുതന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരം കണ്ടെത്താന്‍ കോണ്‍സലേറ്റ് ഓഫീസ് സഹായകമാവുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പുസ്തക പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കേന്ദ്രപ്രവാസി കാര്യമന്ത്രി വയലാര്‍ രവി മലയാളികളുടെ രണ്ടാം വീടാണ് ദുബായ് എന്ന് വിശേഷിപ്പിച്ചു. പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഗ്രന്ഥകര്‍ത്താവ് വേണു രാജാമണി സംസാരിച്ചു. കേന്ദ്രസഹ മന്ത്രി ഇ.അഹമ്മദ്, സംസ്ഥാന സാംസ്ക്കാരിക മന്ത്രി കെ.സി.ജോസഫ്, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ചരിത്രകാരന് എം.ജി.എസ്.നാരായണന്, മുന്‍ അമ്പാസഡര്‍ ടി.പി.ശ്രീനിവാസന്, പ്രമുഖ വ്യവസായി മുഹമ്മദാലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: