കൊച്ചി: ആര്‍ട്ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ കേരളത്തില്‍ ഇന്ന് മുതല്‍ എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ നടക്കുന്ന ആനന്ദോത്സവങ്ങള്ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിനായി ശ്രീശ്രീ രവിശങ്കര്‍ ഇന്ന് രാവിലെ 10 ന് വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തും.
ശ്രീശ്രീ രവിശങ്കറുടെ പ്രഥമശിഷ്യനും ആര്‍ട്ട് ഓഫ് ലിവിംഗ് അന്തര്‍ദേശീയ ഡയറക്ടറുമായ സ്വാമി സദ്യോജാതജി, അനുഗ്രഹോത്സവത്തിന്റെ പ്രചാരകന് സ്വാമി ജ്യോതിര്‍മയാജി, ശ്രീശ്രീ രവിശങ്കറിന്റെ പേഴ്സണല്‍ സെക്രട്ടറിയായ ഗിരിന്ജി, മുന്‍ അപ്പെക്സ് ബോര്‍ഡ് ചെയര്മാന് ഡോ. റിജിജി നായര്‍, കേരളത്തിലെ ആര്‍ട്ട് ഓഫ് ലിവിംഗ് സ്റ്റേറ്റ് ടീച്ചേഴ്സ് കോ-ഓര്‍ഡിനേറ്റര്‍ വാവാസുരേഷ്, കേരള അപ്പെക്സ് ബോഡി ചെയര്മാന് വി.ആര്. ബാബുരാജ്, മറ്റ് അപ്പെക്സ് ബോഡി മെമ്പര്‍മാര്‍, കേരളത്തിലെ മുന്‍നിര ആര്‍ട്ട് ഓഫ് ലിവിംഗ് പരിശീലകര്‍, ഓര്‍ഗനൈസര്‍മാര്‍, ബാംഗ്ലൂര്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ മേധാവി ശ്രീകുമാര്‍ നായര്‍ തുടങ്ങിയ വലിയ നിര വിമാനത്താവളത്തില്‍ ഗുരുജിയെ വരവേല്‍ക്കും. അപ്പെക്സ് ബോഡി ചെയര്മാന് വി.ആര്. ബാബുരാജ് ഹാരാര്‍പ്പണം ചെയ്യും. ‘തോട്ട് ലീഡേഴ്സ് 2013’ രാജ്യാന്തര സെമിനാറില്‍ ഗുരുജി മുഖ്യപ്രഭാഷണം നടത്തും. 12.30 ന് കാലടി തോട്ടുവയിലെ ആശ്രമത്തില്‍ ആദ്യ സ്പിരിച്വല്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. 6.45 ന് ശിവരാത്രി മണപ്പുറത്ത് ആനന്ദോത്സവത്തിനും മഹാസത്സംഗത്തിനും ഗുരുജി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: