കൊച്ചി: ഇടപ്പള്ളി റെയില്‍വേ ഗേറ്റിനു സമീപം തങ്കുപാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തുന്ന ധ്യാനകേന്ദ്രം പാവപ്പെട്ട ഹിന്ദുക്കളെ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതംമാറ്റുകയും മാനസികരോഗികളാക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധകേന്ദ്രങ്ങളാണെന്നും ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും ഹിന്ദുഐക്യവേദി ജില്ല സംഘടന സെക്രട്ടറി എ.ബി.ബിജു പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ധ്യാനകേന്ദ്രത്തിലേക്കു നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് കുടുംബ കലഹമുണ്ടാക്കി ഇതില്‍ നിന്നും മോചനം വാഗ്ദാനം ചെയ്ത് മതംമാറ്റം നടത്തുകയാണെന്ന് താലൂക്ക് സെക്രട്ടറി പി.കെ.സുരേഷ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലൈസന്‍സില്ലാതെ നടത്തുന്ന ഈ കേന്ദ്രം ഉടന്‍ അടച്ചു പൂട്ടണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ടി.ബാലചന്ദ്രന് ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം ക്യാപ്റ്റന്‍ സുന്ദരം, വിവേക്, എം.സി.വിനോദ്, സി.ജി.രാജഗോപാല്‍, യു.ആര്.രാജേഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ തടഞ്ഞ പോലീസുകാര്‍ക്ക് തങ്കുപാസ്റ്ററുടെ വിരുന്ന് സല്‍ക്കാരവും പാരിതോഷികവും കൈപ്പറ്റിയ സംഭവം അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം ക്യാപ്റ്റന്‍ സുന്ദരം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: