കൂത്താട്ടുകുളം: ഒലിയപ്പുറം-കൂത്താട്ടുകുളം റോഡില്‍ വടകര മഠത്തിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന പാലം പൊളിച്ചുമാറ്റാന്‍ കരാറുകാരന് പിഡബ്ല്യുഡി. കോണ്‍ക്രീറ്റിങ്ങില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ തടഞ്ഞതിനാല്‍ പണികള്‍ നിര്‍ത്തിവച്ചിരുന്നു. പാലം പൊളിച്ചുമാറ്റാനെന്ന വ്യാജേന കോണ്‍ക്രീറ്റിംഗ് മെഷീന് ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ സ്ഥലത്ത് എത്തിച്ചു. പിന്നീട് പാലം പൊളിച്ചുമാറ്റാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ അറിഞ്ഞു. വിവരം അറിയിച്ചതനുസരിച്ച് കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീന ജോണ്സന് സ്ഥലത്തെത്തി.
കഴിഞ്ഞദിവസം കോണ്‍ക്രീറ്റിങ്ങില്‍ അപാകതയും കോണ്‍ക്രീറ്റ് വര്‍ക്ക് നടക്കുന്നതായും മറ്റ് സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. പുതിയ പണികള്‍ നിര്‍ത്തിവയ്ക്കാനും നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൊളിച്ചുമാറ്റാനുമാണ് പൊതുമരാമത്ത് അധികൃതരുടെ നിര്‍ദ്ദേശമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പാറമണല്‍ അരിച്ചതിന്റെ അവശിഷ്ടങ്ങള്‍ ചേര്‍ത്തും അശാസ്ത്രീയമായ രീതിയിലും കോണ്‍ക്രീറ്റ് നടക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം നാട്ടുകാര്‍ നിര്‍മ്മാണം തടയുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. അപാകതകള്‍ പരിഹരിച്ച് മാത്രം പണികള്‍ ആരംഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: