പറവൂര്‍: അയല്‍വീട്ടിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച പറവൂര്‍ വെടിമറ സ്വദേശിനിയായ ഷാനിദ(42)യെ ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. മൂന്ന് കുട്ടികളുടെ അമ്മയായ ഷാഹിദ ഭര്‍ത്താവുമായി പിണങ്ങി താമസിക്കുകയാണ്. കുട്ടികള്‍ ഭര്‍ത്താവിനൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുക്കൊടുത്ത് സഹായിച്ചിരുന്ന കുട്ടിയെയാണ് ഇവര്‍ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. പീഡനത്തിന് വഴങ്ങാതെ ഭയചകിതനായ കുട്ടിയെ കത്തികാട്ടി ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശാരീരികമായി അവശനായ കുട്ടി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പോലീസില്‍ പരാതി കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: