ചവറ: തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിക്ക് പോകുമ്പോള്‍ കടത്തുവള്ളം മറിഞ്ഞ് 32 സ്ത്രീ തൊഴിലാളികള്‍ കനാലില്‍ വീണു. ഇവരെ വിവിധ ആശുപത്രികളല്‍ പ്രവേശിപ്പിച്ചു. ടി.എസ്. കനാലില്‍ പൊന്മന കന്നിട്ട കടവില്‍ ഇന്നലെ രാവിലെ 9-30ന് ആയിരുന്നു അപകടം.
പൊന്മന സുജിത ഭവനത്തില്‍ രാധ (50), കൊച്ചയ്യത്ത് കമലമ്മ (39), പീടികയില്‍ ശോഭന (53), സത്യാനിവാസില് മണിയമ്മ (43), കാട്ടില്‍തെക്കതില്‍ കമലമ്മ (50), അനീഷ് ഭവനത്തില്‍ രാധാമണി (50), താഴ്ചയില്‍ ശോഭന ( 48), സാബു പുരത്തില്‍ രാജമ്മ (50), കിണറ്റിന്‍കര തെക്കതില്‍ അനു (32), പറമ്പില്‍ പടീറ്റതില്‍ ലീല (38) മണികണ്ഠഭവനത്തില് ശൈലജ (32) എന്നിവരെ ജില്ലാ ആശുപത്രിയിലും വഴുതാനത്ത് സുമ (31), രഹനാ ഭവനത്തില്‍ ബേബി (46), പുത്തന്‍പുരയില്‍ മിനി (34), വയല്‍വാരത്ത് ദീപ (35), തട്ടാശ്ശേരില്‍ പ്രസന്ന (40), മഹേശ്വരി ഭവനത്തില്‍ മഹേശ്വരി (40) എന്നിവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കൈരളി (54) സുധര്‍മ്മ (40), സ്വര്‍ണ്ണമ്മ (50), രാധാമണി (32), ഓമന (60), മഗദമ്മ (62), സിജി (32), യശോദ (60), രാധ (58) ഷീല (46), രമ (40), ശശിയമ്മ (49), ദേവസേന (60),സുധാദേവി (51)ദ പ്രസന്നാഷായി (51) എന്നിവര്‍ ചവറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.
പന്മന ഗ്രാമപഞ്ചായത്ത് പൊന്മന വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊന്മനയിലെ കെ.എം.എം.എല്‍ വക സ്ഥലത്ത് കാടുവെട്ടിതെളിക്കുന്ന ജോലി ചെയ്യാന്‍ കടത്തിറങ്ങുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലത്തേക്കു വരികയായിരുന്നു സ്പീഡ് ബോട്ടിന്റെ വേഗതകൊണ്ടുണ്ടായ ഓളത്തില്‍പ്പെട്ടാണ് വള്ളം മറിഞ്ഞതെന്ന് അപകടത്തില്‍പ്പെട്ടവര്‍ പറഞ്ഞു. അധികം ആഴമില്ലാത്തഭാഗത്താണ് വള്ളം മറിഞ്ഞത് ഇതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
പന്മന ഗ്രാമപഞ്ചായത്ത് വക കടത്തുവള്ളമാണ് മറിഞ്ഞത്. വള്ളംമറിഞ്ഞ് സ്ത്രീകള്‍ വെളളത്തില്‍ മുങ്ങി താഴ്ന്നതുകണ്ട് കരയില്‍ നിന്നവര്‍ ഓടിക്കൂടി രക്ഷപ്പെടുത്തുകയായിരുന്നു. കനാലില്‍ വീണവര്‍ക്ക് വെള്ളം കുടിച്ചതിനെതുടര്‍ന്ന് ചര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. മൂക്കിലും വായിലും ചെളി കയറിയവരും ഉണ്ടായിരുന്നു. നാട്ടുകാരും ചവറ പോലീസും, ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മന്ത്രി ഷിബുബേബിജോണ്‍, എന്‍. പീതാംബരക്കുറുപ്പ് എം.പി., ബിജെപി ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു, ആര്‍എസ്എസ് ഗ്രാമജില്ലാ കാര്യവാഹ് വിജയന്, താലൂക്ക് കാര്യവാഹ് ജഗന്നാഥന്, ബാലഗോകുലം പ്രസിഡന്റ് അഡ്വ. അനില്‍കുമാര്‍, ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്, സി.പി.ഐ. ജില്ലാ സെക്രട്ടറി ആര്. രാമചന്ദ്രന്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോലത്ത് വേണുഗോപാല്‍, പന്മന ഗ്രാമപഞ്ചായത്ത് പ്രസഡന്റ് അഡ്വ. ഇ. യൂസഫ് കുഞ്ഞ്, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുനില്‍കുമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ സംഭവസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: