ശാസ്താംകോട്ട: കല്ലടയാറ്റില്‍ പടിഞ്ഞാറെ കല്ലട നെല്‍പ്പരക്കുന്ന് സര്‍ക്കാര്‍ കടവത്ത് വള്ളമിറങ്ങുന്നതിനിടയില് അപകടത്തില്‍പെട്ട യുവതിയെയും കൈക്കുഞ്ഞിനെയും നാട്ടുകാര്‍ അതിസാഹസികമായി രക്ഷപെടുത്തി. ഐത്തോട്ടുവ സ്വദേശി സിനി(30)ആണ് അപകടത്തില്‍പെട്ടത്.
കിഴക്കേ കല്ലടയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും നെല്പ്പരക്കുന്നിലേക്ക് വരുന്നതിനിടയില്‍ വള്ളം കരയ്ക്കടുക്കാനാകാതെ മറിയുകയായിരുന്നു. ആറ്റിലെ ഒഴുക്കില്‍പെട്ടുപോയ സിനിയെയും മൂന്നുവയസ് മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും സമീപത്തുണ്ടായിരുന്നവര്‍ ആറ്റിലേക്ക് ചാടി രക്ഷപെടുത്തുകയായിരുന്നു. അനധികൃത മണല്‍ ഖാനനം മൂലം ആറിന്റെ തിട്ട ഇടിഞ്ഞതിനെത്തുടര്‍ന്നാണ് തോണി കരയ്ക്കടുപ്പിക്കാന്‍ കഴിയാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: