കരുനാഗപ്പള്ളി: ക്യാപിറ്റല്‍ മീഡിയ സംഘടിപ്പിക്കുന്ന കരുനാഗപ്പള്ളി ഫെസ്റ്റ് 10 മുതല്‍ 20 വരെ സി.എസ്. സുബ്രഹ്മണ്യന്‍പോറ്റി നഗറില്‍ നടക്കും. ഇന്ത്യയിലുടനീളമുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8000 ചതുരശ്രഅടിയില്‍ എയര്‍കണ്ടീഷന്‍ ഡോറുകളിലും പന്തലുകളിലുമായാണ് ഷോപ്പിംഗ് പ്രദര്‍ശനവും കലാപരിപാടികളും മറ്റും നടക്കുന്നത്. അന്‍പതോളം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. പ്രമുഖ കമ്പനികളുടെ ഗൃഹോപകരണങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങള്‍, തുണിത്തരങ്ങള്‍, ഫര്മീച്ചറുകള് തുടങ്ങി കൗതുക ഉത്പന്നങ്ങള്‍ വരെ പ്രദര്‍ശനത്തിനെത്തും. മെഡിക്കല്‍ എക്സിബിഷന്, പുസ്തകപ്രദര്ശനം, ആദിവാസി ചികിത്സ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, അക്വേറിയം, വാഹനപ്രദര്‍ശനം, ഫുഡ്കോര്‍ട്ട്, കലാസന്ധ്യ എന്നിവയും ഫെസ്റ്റിവലിന് മാറ്റുകൂട്ടും. 10ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ആര്. ഷിജു, പ്രമോദ് ശിവദാസ്, ഹാരീസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: