കോട്ടയം: ആനന്ദോത്സവം 2013 ല്‍ സംബന്ധിക്കുന്നതിനായി ശ്രീ ശ്രീ രവിശങ്കര്‍ 8 ന് കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോലീസ് പരേഡ്ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ രാവിലെ 10.30 ന് എത്തിച്ചേരുന്ന ശ്രീ ശ്രീ രവിശങ്കറിനെ കോട്ടയം മുനിസിപ്പല്‍ ചെയര്മാന് സന്തോഷ്കുമാറും, ആര്‍ട്ട് ഓഫ് ലിവിംഗ് ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. 11 മണിക്ക് തിരുനക്കര മൈതാനത്ത് നടക്കുന്ന ആനന്ദോത്സവത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ധനമന്ത്രി കെ.എം മാണി, എംഎല്‍എമാര്‍, എം.പി മാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
11 മണിക്ക് തിരുനക്കര മൈതാനത്ത് നടക്കുന്ന മഹാസത്സംഗില് ഗുരുജി അനുഗ്രഹപ്രഭാഷണവും ധ്യാനവും നല്‍കും. ചങ്ങനാശ്ശേരി ആര്‍ട്ട് ഓഫ് ലിവിംഗ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജ്ഞാനക്ഷേത്രത്തിന്റെ സമര്‍പ്പണവും മണികണ്ഠന് ശിവാസ് പണികഴിപ്പിക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് കോട്ടയം ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാഫലക പൂജയുംവേദിയില് നിര്‍വ്വഹിക്കും. ചടങ്ങില്‍ ആതുരസേവനത്തിനും സാമൂഹിക രംഗത്തും മഹനീയ സേവനം നടത്തുന്ന കോട്ടയം ഭാരത് ഹോസ്പിറ്റല്‍ ഉടമ ഡോ. വിശ്വനാഥപിള്ളയെയും നാസയില്‍ ശാസ്ത്രജ്ഞനായി സെലക്ഷന് കിട്ടിയ മണിമല സ്വദേശി പി.വി അരുണ്‍ കുമാറിനെയും ആദരിക്കും.
പത്രസമ്മേളനത്തില്‍ സ്വാമി ജ്യോതിര്‍മയ (ബാംഗ്ലൂര്ആശ്രമം), വത്സാ വിജയന് (കോട്ടയം ജില്ലാ ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍), പ്രൊഫ. ചന്ദ്രമോഹന് നായര്‍ (സ്വാഗതസംഘം കണ്‍വീനര്‍), മണികണ്ഠന് ശിവാസ് (മീഡിയ കണ്‍വീനര്‍), എം.പി രമേശ്കുമാര്‍ (മീഡിയ കണ്‍വീനര്‍), സൂരജ് പനയ്ക്കല്‍ (റിസപ്ക്ഷന് കമ്മറ്റി), വേണു കൈലാസ് (റിസപ്ക്ഷന് കമ്മറ്റി), വി.ആര് ബാലകൃഷ്ണന് നായര്‍ (പബ്ലിസിറ്റി കമ്മറ്റി), റിജു രാമന് (വോളന്റിയര്‍ കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: