കോട്ടയം: തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റും, ചങ്ങനാശ്ശേരി ജയകേരള ഗ്രൂപ്പ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട്സും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നാട്യകലാനിധി പുരസ്കാരത്തിന് പ്രമുഖ ചലച്ചിത്ര താരം ജയറാം അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നടനകലയുടെ സമഗ്രമായ സംഭാവനകളെ മാനിച്ചാണ് ചലച്ചിത്രതാരവും പഞ്ചാരിമേള വിദഗ്ദ്ധനുമായ ജയറാമിന് അവാര്‍ഡ് നല്‍കുന്നത്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. ചങ്ങനാശ്ശേരി കൊണ്ടൂര്‍ ഓഡിറ്റോറിയത്തില്‍ 25 ന് നടക്കുന്ന ജയകേരള ഗ്രൂപ്പ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ വാര്‍ഷികാഘോഷ സമ്മേളനത്തില്‍ മന്ത്രി കെ.സി ജോസഫ് അവാര്‍ഡ് സമ്മാനിക്കും.
നാട്യ-നടന കലകളിലെ സമഗ്രസംഭാവനകളെ ആസ്പദമാക്കി കഴിഞ്ഞ 15 വര്‍ഷമായി ട്രസ്റ്റ് അവാര്‍ഡ് നല്‍കുന്നുണ്ട്. ഇന്ത്യയിലെ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യവിസ്മയം തീര്‍ക്കുന്ന ദ്രൗപതി എന്ന നൃത്തശില്പം ഫെബ്രുവരി ആദ്യവാരം അരങ്ങിലെത്തും. അവതരണത്തില്‍ വ്യത്യസ്തതകൊണ്ടും സമകാലീന സ്ത്രീത്വത്തിന്റെ പീഡനങ്ങളുടെ പ്രതിഫലനം എന്ന നിലയിലും ദ്രൗപതി എന്ന നൃത്തശില്പം ശ്രദ്ധനേടും. സമകാലീന സ്ത്രീത്വത്തെ അവതരിപ്പിക്കുന്ന മായയും മായയിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്ന ദ്രൗപതിയും പഴമയുടെയും പുതുമയുടെയും സംയുക്ത ഭാവങ്ങളുടെ ദൃശ്യാവിഷ്കാരമാണെന്നും നൃത്തശില്പം അണിയിച്ചൊരുക്കുന്ന ശാലുമേനോന് പറഞ്ഞു. പത്രസമ്മേളനത്തില്‍ കലാവേണുഗോപാല്‍, പ്രശാന്ത്, രാജീവ്, സോനു ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: