കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലറായി പ്രമുഖ ഭൗമപരിസ്ഥിതി ശാസ്ത്രജ്ഞനും, ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ദ്ധനും, കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. എ.വി. ജോര്‍ജ്ജ് ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 9.30ന് അദ്ദേഹം സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തും.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഭൗമപരിസ്ഥിതി ശാസ്ത്ര വകുപ്പ് മേധാവി, എം.ജി. സര്‍വ്വകലാശാല ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോഴ്സ് കോഓര്‍ഡിനേറ്റര്‍, കേന്ദ്ര സര്‍വ്വകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പ് മേധാവി, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല വിസിറ്റിംഗ് പ്രൊഫസര്‍, ഇന്റര്‍യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ മറൈന്‍ ടെക്നോളജി ഗവേണിങ്ങ് കൗണ്‍സിലിംഗം, നിരവധി സര്‍വ്വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന്, കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 28 വര്‍ഷം പി.ജി. ഗവേഷണ പഠന വകുപ്പ് തലവനായിരുന്നു.
കോഴിക്കോട് സര്‍വ്വകലാശാലയുടെ കീഴിലെ മികച്ച അദ്ധ്യാപകനുള്ളപ്രൊഫ. എം.എം.ഗനി അവാര്‍ഡ് കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളുടെ കീഴിലെ മികച്ച കോളേജ് അദ്ധ്യാപനുള്ള സെന്റ് ബര്‍ക്കുമാന്‍സ് അവാര്‍ഡ്, പ്രൊഫ. ശിവപ്രസാദ് അവാര്‍ഡ്, എയര്‍ ഇന്ത്യയുടെ അദ്ധ്യാപക പ്രതിഭാ പുരസ്കാരം എന്നീ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
കോട്ടയം ജില്ലയിലെ തിടനാട് ഐക്കര പരേതനായ എ.യു. വര്‍ക്കിയുടേയും മേരിക്കുട്ടിയുടെയും പുത്രനാണ്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപികയും ഗവേഷകയുമായ ഡോ. റീറ്റയാണ് ഭാര്യ. മക്കള്‍ ആനി, റിനു, അനു. മൂവരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: