അത്യുത്കൃഷ്ടമായ സത്യങ്ങള്‍ ഗ്രഹിക്കാനാവാത്ത നമ്മുടെ സഹോദരന്മാരില് പലര്‍ക്കും നമ്മുടെ ആവശ്യത്തിനൊത്തവണ്ണം മയപ്പെടുത്തിയെടുത്ത ഒരുതരം ഭൗതികത്വം ഒരുപക്ഷേ അനുഗ്രഹമായേക്കാം. എല്ലാ നാടുകളിലും എല്ലാ സമുദായങ്ങളിലും ഉണ്ടായിട്ടുള്ള ഒരു തെറ്റുണ്ട്. ആ തെറ്റ് അതിനെപ്പറ്റി എപ്പോഴും ബോധമുണ്ടായിരുന്നിട്ടും ഈയിടെയായി ഈ ഭാരതത്തിലും പറ്റിയിരിക്കുന്നു എന്നതാണ് അത്യന്തം ഖേദകരം. അതായത്, അധികാരമില്ലാത്തവരുടെ മേല്‍ അവര്‍ക്ക് ധരിക്കാനാവാത്ത അത്യുത്കൃഷ്ടസത്യങ്ങള് അടിച്ചേല്‍പ്പിക്കുക. എന്റെ രീതി നിങ്ങളുടേതുമാകണമെന്നില്ല. ഹൈന്ദവജീവിതാദര്ശം,നിങ്ങള്‍ക്കറിയാം, സന്യാസമാണെന്ന.് എല്ലാവരും ത്യജിക്കണമെന്ന് നമ്മുടെ ശാസ്ത്രങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഐഹികഫലങ്ങള് അനുഭവിച്ചിട്ടുള്ള ഓരോ ഹിന്ദുവും ജീവിതത്തിന്റെ സായാഹ്നത്തില്‍ ത്യാഗമനുഷ്ഠിക്കേണ്ടതാണ്. അങ്ങനെ ചെയ്യാത്തവര്‍ ഹിന്ദുവല്ല; ഹിന്ദുവെന്ന് സ്വയം വിളിക്കുവാന്‍ അവകാശിയുമല്ല. പദാര്‍ത്ഥങ്ങളുടെയെല്ലാം അസാരത കണ്ടനുഭവിച്ചുകഴിഞ്ഞാല് അവയെ ത്യജിക്കുക-ഇതാണ് ആദര്‍ശമെന്ന് നമുക്കറിയാം. ഭൗതികലോകത്തിന്റെ ഉള്ളു പൊള്ളയാണ്. വെറും ചാമ്പലേ അതിലുള്ളൂ എന്നു കണ്ടുപിടിച്ചിട്ട് അതു ത്യജിക്കുക; പിന്‍വാങ്ങുക. ഇന്ദ്രിയങ്ങളുടെ നേര്‍ക്ക് മനസ് വട്ടമിട്ടടുക്കുകയാണോ എന്നു തോന്നും; ആ മനസ് പിന്നോട്ട് വട്ടമിട്ടുമാറണം. പ്രവൃത്തി ഒടുങ്ങണം, നിവൃത്തി തുടങ്ങണം. അതാണാദര്‍ശം.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: