വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തിന്റെ തെക്കന്‍ തീരങ്ങളില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച്ച രാവിലെയാണ് സംഭവം.
അലാസ്കയുടെ പടിഞ്ഞാറ് 102 കിലോമീറ്റര്‍ അകലെയുള്ള ക്രെയിഗ് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ പറഞ്ഞു. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
ഭൂകമ്പത്തെ തുടര്‍ന്ന് അലാസ്കയുടെ തീരമേഖലകളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പം ക്രെയിംഗിന്റെ തെക്കുള്ള കാനഡയിലെ ക്യൂന്‍ ചാര്‍ലോട്ടെ ദ്വീപില്‍ അനുഭവപ്പെട്ടിരുന്നു. അന്ന് ഭൂകമ്പത്തെ തുടര്‍ന്ന ചെറിയ സുനാമി തിരകള്‍ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: