കൊല്ലം: ശ്രീ ശ്രീ രവിശങ്കര്‍ ജനുവരി ഒമ്പതിന് കൊല്ലം ആശ്രാമം മൈതാനത്തു നയിക്കുന്ന മഹാസത്സംഗിന് ‘ആനന്ദസാഗര്‍’ മോഡലിലുള്ള കൂറ്റന്‍ വേദി തയാറാകുന്നു. 200 അടി വീതിയും 100 അടി നീളവുമുള്ള 20000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ളതാണ് വേദി. ഇതിന്റെ രൂപകല്പന നിര്‍വഹിക്കുന്നത് ഹൈലേഷ് തിരുവനന്തപുരമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 50 കലാകാരന്മാരും ഇതിന്റെ പണിപ്പുരയിലാണ്. തടി, പ്ലൈവുഡ്, കച്ചില്‍, തെര്‍മോകോള്‍, പെയിന്റ് തുടങ്ങിയ വസ്തുക്കള്‍ കൊണ്ടുള്ള ത്രിമാന രൂപമാണ് നിര്‍മ്മിക്കുന്നത്. മധ്യഭാഗത്ത് ഗുരുജിയുടെ വേദിക്കു പിന്നിലായി ഉദയസൂര്യന്റെ ചിത്രമുണ്ട്.
500 ഓളം വാദ്യമേളക്കാര്‍ പങ്കെടുക്കുന്ന ‘വാദ്യവൈഭവം’ നടത്തുന്നതിന് പലതട്ടുകളായി സദസ്സിലേക്കു ഇറങ്ങിച്ചെല്ലുവാന്‍ പ്രത്യേകം റാമ്പു നിര്‍മ്മിച്ചിട്ടുണ്ട്. 500 മീറ്ററോളം നീളത്തിലുള്ള റാമ്പിലൂടെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം നല്കുവാന് സാധിക്കും. ആറ് അടി വീതിയും അഞ്ച് അടി പൊക്കത്തിലുമാണ് റാമ്പ് നിര്‍മ്മിക്കുന്നത്. സ്റ്റേജ്. റാമ്പ് ഇവയില്‍ ചുവന്ന പരവതാനി വിരിക്കും.
ദൂരെ നിന്ന് പരിപാടി വീക്ഷിക്കുന്നവര്‍ക്ക് ആധുനിക രീതിയിലുള്ള എല്‍ഇഡി സ്ക്രീന്‍ സജ്ജീകരിക്കും. ശബ്ദസംവിധാനം ഒരുക്കുന്നത് എറണാകുളം ഉദയാസൗണ്ടും ലൈറ്റ് സംവിധാനം എല്‍ഇഡി എറണാകുളവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: