ചാത്തന്നൂര്‍: ഒരുമാസം മുമ്പ് കൊട്ടിയത്ത് പോലീസ് കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട നിരവധി കേസുകളില്‍ പ്രതിയായ കിളി ബിജു എന്നുവിളിക്കുന്ന കണ്ണനല്ലൂര്‍ ജവഹര്‍ ജംഗ്ഷന് സമീപം പുത്തന്‍വിള വീട്ടില്‍ ബിജുവിനെ (37) പോലീസ് പിടികൂടി.
ഇയാളുടെ കൂട്ടാളി തഴുത്തല സ്വദേശി മധുസൂദനനും (46) അറസ്റ്റിലായി. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിദുവിനെയും മധുസൂദനനെയും പിടികൂടിയത്. അമ്പതോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇവരെ വിശദമായി ചോദ്യംചെയ്തതിന് ശേഷം കൊട്ടിയം പോലീസിന് കൈമാറി.
ബിജുവിന്റെ ആറ്റിങ്ങലിലെ വാടകവീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു.
പോലീസിനെ വെട്ടിച്ച് കടന്നശേഷമുള്ള ദിവസങ്ങളില്‍ ബിജു തമിഴ്നാട്ടിലെ തിരുനെല്‍വേലി, തെങ്കാശി എന്നീ സ്ഥലങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: