ശാസ്താംകോട്ട: ചില വ്യാപാരിവ്യവസായികളുടെയും പോലീസ് റവന്യു അധികൃതരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ടൗണിന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിയ ഓട്ടോറിക്ഷ സ്റ്റാന്റ് ബിഎംഎസിന്റെ നേതൃത്വത്തില്‍ പഴയ സ്ഥലത്ത് കഴിഞ്ഞദിവസം പുനസ്ഥാപിച്ചു. സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളില്‍ നിന്നും രാജിവച്ച 25 തൊഴിലാളികളാണ് പ്രകടനമായി ബിഎംഎസില്‍ അംഗത്വമെടുത്ത് പഴയ സ്റ്റാന്റിലേക്ക് വന്നത്. ഇവിടെ ജോലി ചെയ്യാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിഎംഎസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അനുകൂലതീരുമാനം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതിനെ തുടര്‍ന്നാണ് സ്റ്റാന്റ് മാറ്റാന്‍ ബിഎംഎസ് രംഗത്ത് വന്നത്. പിന്നീട് തൊഴിലാളികള്‍ ആഹ്ലാദപ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: