ശബരിമല: സന്നിധാനത്ത് അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്ത്ഥാടകര ബെയ്ലിപാലം വഴി കത്തിവിടാന് നടപടിയായില്ല. ഇതുമൂലം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പാലം ഉപയോഗശൂന്യമായ നിലയിലാണ്.
വലിയനടപ്പന്തല്‍, ജ്യോതിനഗര്‍ എന്നിവിടങ്ങളില്‍ വന്‍ തിക്കിനും തിരക്കിനും പാലം ഉപയോഗിക്കാത്തത് ഇടയാകുന്നു. ഇപ്പോള്‍ ശബരീശ ദര്‍ശനം കഴിഞ്ഞ് മാളികപ്പുറം വഴി പോകുന്ന തീര്‍ത്ഥാടകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ആരംഭിക്കുന്ന ഫ്ലൈഓവര്വഴിയും നടപ്പന്തല്വഴിയും കടന്നുപോകുന്നത് വെര്‍ച്വല്‍ ക്യൂവില്‍ ദര്‍ശനത്തിന് നില്ക്കുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൂടാതെ വെര്ച്വല്ക്യൂവിലെ തിരക്കുകൂടിയാകുമ്പോള്‍ ആശുപത്രിക്ക് മുന്‍വശം ഭക്തരെക്കൊണ്ട് നിറയും ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരും തിരികെ പോകുന്ന തീര്‍ത്ഥാടരും ഒന്നിക്കുന്നതോടെ ഉണ്ടാകുന്ന തീരക്ക് കാരണം കഴിഞ്ഞഞ്ഞ മണ്ഡലക്കാലത്ത് തീര്‍ത്ഥാടകര്‍ ഈ ഭാഗത്ത് മണിക്കൂറുകളോളം കുടുങ്ങിപ്പോയിരുന്നു. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരെ മാളികപ്പുറം ക്ഷേത്രത്തിന്റെ സമീപത്തുകൂടി സഹ്യാദ്രി പില്ഗ്രിംസെന്ററിന്റെ പുറകിലൂടെ ചന്ദ്രാനന്ദന്‍ റോഡില്‍ എത്തിക്കുന്നതിനാണ് ബെയ്ലിപാലം നിര്‍മ്മിച്ചത്. പാലത്തിന്റെ അപ്രോച്ച് റോഡിലെ കുത്തനെയുളള ഇറക്കവും കയറ്റവും കാരണം തീര്‍ത്ഥാടകര്‍ മടക്കയാത്രയ്ക്ക് ബെയ്ലിപാലത്തെ ആശ്രയിക്കുന്നില്ല. കൂടാതെ തിരക്ക് വര്‍ദ്ധിക്കുന്ന സമയത്ത് തീര്്തഥാടകരെ ബെയ്ലിപാലം വഴി കടത്തിവിടാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അശാസ്ത്രീയമായി നിര്‍മ്മിച്ച അപ്രോച്ച് റോഡാണ് തീര്‍ത്ഥാടകര്‍ പാലത്തിലൂടെ യാത്ര ചെയ്യാതിരിക്കാന്‍ പ്രധാന കാരണം. 116 പടികളോട് കൂടിയതാണ് അപ്രോച്ച് റോഡ്. പാലത്തിന്റെ ഒരുഭാഗത്തെ അപ്രോച്ച് റോഡ് ചെങ്കുത്തായ ഇറക്കവും മറുഭാഗത്തെ റോഡ് കുത്തനെയുള്ള കയറ്റവുമാണ്. മലകയറി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് ദര്‍ശനവും നെയ്യഭ്കവും നടത്തി മടങ്ങുന്ന ഭക്തര്‍ അതുകൊണ്ടുതന്നെ ഇതുവഴി യാത്ര ചെയ്യുന്നില്ല.പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇതുവഴിയുള്ള യാത്ര ഏറെ ദുര്‍ഘടം പിടിച്ചതാണ് . 2011 നവംബര്‍ 7ന് മുഖ്മന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശരണസേതു എന്ന നാമകരണം ചെയ്ത ബെയ്ലിപാലം ഭക്തര്‍ക്ക് തുറന്നു കൊടുത്തത്. മദ്രാസ് എഞ്ചിനീറിംഗ് ഗ്രൂപ്പ് സെന്ററില്‍ നിന്നുള്ള സൈനികരാണ് പാലം നിര്‍മ്മിച്ചത്. സഹ്യാദ്രി പില്‍ഗ്രിം സെന്ററ് അടുത്തുനിന്നാണ് അപ്രോച്ച് റോഡ് ആറംഭിക്കുന്നത്. ഇവിടെ കുത്തനെയുള്ള ഇറക്കമാണ് തിരക്കുള്ള സമയത്ത് ഒരു തള്ളളുണ്ടായാല് അപകടങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍തന്നെ ഇത്തരം ഒരു ആശങ്ക ഉയര്‍ന്നുവന്നിരുന്നു കഴിഞ്ഞ വര്‍ഷം താല്പര്യമുള്ള തീര്‍ത്ഥാടകര്‍ മാത്രമാണ് ഈ വഴി ഉപയോഗിച്ചത്. എന്നാല്‍ ഈവര്‍ഷം തീര്‍ത്ഥാടകര്‍ പാലം പൂര്‍ണ്ണമായും ഉപേക്ഷിച്ച അവസ്ഥയാണ്. പാലത്തിന്റെ പ്രതലം ഇരുമ്പുതകിടുകൊണ്ട് നിര്‍മ്മിച്ചതാണ്. വെയിലേറ്റ് പ്രതലം ചൂട് പിടിക്കുന്നതിനാല്‍ പാലത്തില്‍ കൂടിയുള്ള യാത്ര ഏറെ ശ്രമകരമാണ്. വെയിലത്ത് അബദ്ധത്തില്‍ പാലത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ പാലത്തില്‍ കൂടി ഓടേണ്ട അവസ്ഥയാണ്. ഏകദേശം 45 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. പാലത്തിന്റെ പ്രതലത്തില്‍ കാര്‍പ്പെറ്റ് വിരിക്കണമെന്ന ആവശ്യം കഴിഞ്ഞ തീര്തഥാടനക്കാത്ത് ഉയര്‍ന്നു വന്നിരുന്നെങ്കിലും ഇതുവരേയും നടപടിയുണ്ടായിട്ടില്ല.
>> കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: