ലണ്ടന്‍: പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില് വെച്ച് താലിബാന് ഭീകരരുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്സായി ആശുപത്രി വിട്ടു. എന്നാല്‍ തലയോട്ടിയിലെ ശസ്ത്രക്രിയക്കുവേണ്ടി ഉടനെ ആശുപത്രയില്‍ തിരിച്ചെത്തുമെന്നും ആശുപ്രതി അധികൃതര്‍ അറിയിച്ചു. ലണ്ടനിലെ വസതിയിലേക്കായിരിക്കും മലാലയും കുടുംബവും പോകുക. തലയോട്ടിയിലാണ് ശസ്ത്രക്രിയ. ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യമോ ശസ്ത്രക്രിയ നടത്തുമെന്ന് ലണ്ടനിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനുവേണ്ടി ഉടനെ മലാല മടങ്ങിയെത്തുമെന്നും അധികൃതര്‍ പറഞ്ഞു. മലാലയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ബര്‍മിങ്ങാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സ്വാത് താഴ്വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ മലാലയെ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് താലിബാന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മലാലയെ വിദഗ്ധ ചികിത്സക്കായാണ് ലണ്ടനിലെ ആശുപത്രയിലെത്തിച്ചത്. ഇപ്പോള്‍ ലണ്ടനില്‍ സ്വന്തമായി വീടും, അച്ഛന് പാക്ക് കോണ്‍സുലേറ്റില്‍ ജോലിയും ലഭിച്ച മലാല അതീവ സന്തോഷവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: