മരട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ മരട് നഗരത്തില്‍ ബാലഗോകുലം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദല്‍ഹിയില്‍ മരണമടഞ്ഞ പെണ്‍കുട്ടിക്ക് അനുശോചനം രേഖപ്പെടുത്തി. ഒട്ടേറെപ്പേര്‍ പങ്കെടുത്ത അനുശോചനയാത്ര മരട് ജംഗ്ഷനിലുള്ള ഗുരുമന്ദിരത്തിന് മുന്നില്‍നിന്ന് ആരംഭിച്ച് ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ ബാലഗോകുലം കൊച്ചി മഹാനഗര്‍ ജില്ലാ അധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
ബാലഗോകുലം മരട് നഗര്‍ ഭഗിനി പ്രമുഖ ഇന്ദിര ബാലചന്ദ്രന്, എന്‍എസ്എസ് മരട് വനിതാസമാജം അധ്യക്ഷ രാധാ മധു, എസ്എന്‍ഡിപി ഗുരുജയന്തി യൂണിറ്റ് സമിതിയംഗം സുലിത പ്രമോദ്, കുഡുംബി സമുദായസമിതി പൂണിത്തുറ-മരട് അധ്യക്ഷന്‍ ടി.വിഷ്ണു, ത്രിവേണി കുടുംബശ്രീ സെക്രട്ടറി സരസു, സുരഭി കുടുംബശ്രീ സെക്രട്ടറി കനക ശിവന്, അമൃതഭാരതി വിദ്യാപീഠം ജില്ലാ സംയോജകന്‍ മനോജ് കൃഷ്ണന്, ബാലഗോകുലം മരട് നഗര്‍ ഉപാധ്യക്ഷന്‍ മധുസൂദനന്, ബാലഗോകുലം കൊച്ചി മഹാനഗര്‍ കാര്യദര്‍ശി കെ.ജി.ശ്രീകുമാര്‍ എന്നിവര്‍ അനുശോചന യാത്രയ്ക്കും പ്രാര്‍ത്ഥനാ യോഗത്തിനും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: