കൊല്ലം: ശാസ്താംകോട്ടയില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധയില്‍ 627 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. തേവലക്കര കോയിവിള വടക്ക് പാലയ്ക്കമുറി ജനാര്‍ദ്ദനന്റെ ഒഴിഞ്ഞുകിടന്ന ഓടുമേഞ്ഞ വീട്ടില്‍ നിന്നും 231 ലിറ്ററും ആഡംബരകാറില്‍ ഭരണിക്കാവിലൂടെ കടത്തുകയായിരുന്ന 396 ലിറ്റര്‍ സ്പിരിറ്റുമാണ് എക്സൈസ് സംഘം പിടികൂടിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു പരിശോധന. ജനാര്‍ദ്ദനന്റെ മകന് മാമ്പുഴ പടിഞ്ഞാറ്റതില്‍ പ്രകാശന്(37) അറസ്റ്റിലായി. 33 ലിറ്റര്‍ വീതം കൊള്ളുന്ന ഏഴു കന്നാസുകളിലായാണ് 231 ലിറ്റര്‍ സ്പിരിറ്റ് വീട്ടില്‍ ഒളിപ്പിച്ചു വച്ചത്. ഷാപ്പുകള്‍ വഴി വെള്ളം ചേര്‍ത്ത് വില്‍ക്കാനായിരുന്നു പരിപാടിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ശാസ്താംകോട്ട ഭരണിക്കാവില്‍ തമിഴ്നാട് രജിസ്ട്രേഷന് കാറില്‍ കടത്തിയ 12 കന്നാസുകളിലായി നിറച്ച 396 ലിറ്റര്‍ സ്പിരിറ്റ് പത്തനംതിട്ടയിലേക്ക് എത്തിക്കുകയായിരുന്നു പദ്ധതിയെന്ന് എക്സൈസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. കാര്‍ ഓടിച്ചിരുന്ന കോതമംഗലം പള്ളിക്കാപ്പറമ്പില്‍ റെജി(30)യെ അറസ്റ്റ് ചെയ്തു. രണ്ടുസംഭവത്തിലും അറസ്റ്റിലായവരെ ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അന്വേഷണസംഘത്തില്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.ആര്. അനില്‍കുമാര്‍, സ്പെഷ്യല്‍ സ്ക്വാഡ് സിഐ ആര്. ബാബു, റേഞ്ച് ഇന്‍സ്പെക്ടര്‍ ജോസ് പ്രകാശ്, കരുനാഗപ്പള്ളി റേഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, ഗാര്‍ഡുമാരായ അരുണ്‍, ആന്റണി, പ്രിവന്റീവ് ഓഫീസര്‍ മനോജ് എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: