സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്ക 294 റണ്‍സിന് പുറത്തായി. 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയുടെയും 91 റണ്‍സ് നേടിയ തിരിമന്നെയുടെയും ഉജ്ജ്വല ബാറ്റിംഗാണ് ലങ്കയെ മാന്യമായ സ്കോറില്‍ എത്തിച്ചത്.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത കരുണരത്നെയെ ബേഡ് അവസാന ടെസ്റ്റ് കളിക്കുന്ന മൈക്ക് ഹസ്സിയുടെ കൈകളിലെത്തിച്ചു. പിന്നീട് ദില്‍ഷനും ജയവര്‍ദ്ധനെയും ചേര്‍ന്ന് ലങ്കന്‍ സ്കോര്‍ മുന്നോട്ട് നീക്കി. എന്നാല്‍ സ്കോര്‍ 72-ല്‍ എത്തിയപ്പോള്‍ ബേഡ് വീണ്ടും ആഞ്ഞടിച്ചു. 34 റണ്‍സെടുത്ത ദില്‍ഷനെ വെയ്ഡിന്റെ കൈകളിലെത്തിച്ചാണ് ബേഡ് തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് ജയവര്‍ദ്ധനെയും തിരിമന്നെയും ചേര്‍ന്ന് സ്കോര്‍ 134-ല്‍ എത്തിച്ചു.
എന്നാല്‍ 110 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്ത ജയവര്‍ദ്ധനെയെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലാര്‍ക്ക് പിടികൂടിയതോടെ 72 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും പിരിഞ്ഞു. തുടര്‍ന്ന് സ്കോര്‍ 167-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും ലങ്കക്ക് നഷ്ടമായി. 12 റണ്‍സെടുത്ത സമരവീരയെ പീറ്റര്‍ സിഡില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അതിനുശേഷം ആഞ്ചലോ മാത്യൂസിനെ കൂട്ടുപിടിച്ച് തിരിമന്നെ ലങ്കന്‍ സ്കോര്‍ 222-ല്‍ എത്തിച്ചു. എന്നാല്‍ 15 റണ്‍സെടുത്ത മാത്യൂസിനെ സിഡില്‍ സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 250-ല്‍ എത്തിയപ്പോള്‍ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ തിരിമന്നെയും മടങ്ങി. 91 റണ്‍സെടുത്ത് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന തിരിമന്നെയെ ലിയോണിന്റെ പന്തില്‍ വാര്‍ണര്‍ പിടികൂടുകയായിരുന്നു. ഇതോടെ ലങ്കയുടെ തകര്‍ച്ച വളരെ വേഗത്തിലായി. 44 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകളും നിലംപതിച്ചത്. രണ്ട് റണ്‍സെടുത്ത ധമ്മിക പ്രസാദിനെ സിഡിലും അഞ്ച് റണ്‍സ് വീതമെടുത്ത ഹെറാത്തിനെയും ലക്മലിനെയും ബേഡും 24 റണ്‍സെടുത്ത ചണ്ഡിമലിനെ സ്റ്റാര്‍ക്കും മടക്കിയതോടെ ലങ്കന്‍ ഇന്നിംഗ്സ് 294-ല്‍ അവസാനിച്ചു. ഓസ്ട്രേലിയക്ക് വേണ്ടി ബേഡ് 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റും സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റും സിഡില്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: