കാരക്കസ്: വെനിസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില വഷളായി തുടരുകയാണെന്ന വാര്‍ത്ത വ്യാജപ്രചാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുരോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ജനങ്ങളെ കൈയ്യിലെടുക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് ഗുലര്മേ അവില്തോ വ്യക്തമാക്കി.അതേസമയം അദ്ദേഹം രോഗബാധിതനാണെന്നുള്ളത് സത്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലമോശമാണെന്നുള്ള പ്രചാരണം കള്ളത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാവേസ് ഈ മാസം പത്തിനാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിശ്ചിത ദിവസം സത്യപ്രതിജ്ഞ നടക്കാനിടയില്ല. സത്യപ്രതിജ്ഞാചടങ്ങ് വൈകുമെന്നാണ് ദേശീയ അസംബ്ലി അധ്യക്ഷന്‍ ദിയോസ്ദാദോ കാബെല്ലാല കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ പ്രസിഡന്റിന് അധികാരമേല്ക്കാനായില്ലെങ്കില് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഭരണഘടന അനുശാസിക്കുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: