കാലടി: ‘വിശ്വഭാനു സ്വാമി വിവേകാനന്ദന്’ എന്ന നൃത്ത സംഗീത നാടകശില്പ്പം കാണികളുടെ മനം കവര്‍ന്നു. കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തില്‍ നടന്ന വിവേകാനന്ദ സ്വാമികളുടെ 150-ാം ജന്മവാര്ഷികാഘോഷത്തോടനുബന്ധിച്ചാണ് നൃത്തശില്‍പ്പം അവതരിപ്പിച്ചത്.
വിവേകാനന്ദ സ്വാമികളുടെ കുട്ടിക്കാലം, പ്രപഞ്ച സത്യത്തിന്റെ പൊരുള്‍ തേടി അലയുന്ന യുക്തിവാദിയായ നരേന്ദ്രന്, ദക്ഷിണേശ്വരം കാളീക്ഷേത്രത്തിലെ പൂജാരിയായിരുന്ന രാമകൃഷ്ണപരമഹംസരുമായുള്ള നരേന്ദ്രന്റെ സമാഗമം, ശ്രീരാമകൃഷ്ണദേവന്റെ ഭക്തിലഹരിയിലുള്ള ആനന്ദനൃത്തം, ഷിക്കാഗോ മതമഹാസമ്മേളനത്തില്‍ വിവേകാനന്ദ സ്വാമികള്‍ ഭാരത മഹിമ വര്‍ണ്ണിക്കുന്നത്, ദേശീയോദ്ഗ്രഥത്തിനായുള്ള സ്വാമിയുടെ സിംഹഗര്‍ജ്ജനം തുടങ്ങിയ മുഹൂര്‍ത്തങ്ങളെ അനശ്വരമാക്കി അവതരിപ്പിച്ച നൃത്തശില്‍പ്പത്തില്‍ ശ്രീരാമകൃഷ്ണദേവനും ശ്രീ ശാരദാദേവിയും സ്വാമി വിവേകാനന്ദനും കഥാപാത്രങ്ങളായി രംഗത്തെത്തിയതും ഭക്തിസാന്ദ്രമായ നിമിഷങ്ങളായി.
കാലടി ശ്രീശങ്കരാ കോളേജിലെ സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും നര്‍ത്തകിയുമായ ശ്രീലക്ഷ്മി സനീഷാണ് കോറിയോഗ്രാഫി നിര്‍വഹിച്ചത്. എസ്.വിജയന് കാലടിയാണ് രചന. എം.എസ്.ഉണ്ണികൃഷ്ണന് (എറണാകുളം) സംഗീതസംവിധാനമൊരുക്കി. കാലടി ബ്രഹ്മാനന്ദോദയം സ്കൂളിലെ 12 വിദ്യാര്‍ത്ഥികളാണ് ‘വിശ്വഭാനു സ്വാമി വിവേകാനന്ദന്’ നൃത്തശില്പ്പത്തെ രംഗത്ത് അവതരിപ്പിച്ചത്. സ്വാമി വിവേകാനന്ദന്റെ കര്‍മ്മോജ്വലമായ ജീവിതത്തെ ലളിതമാക്കി സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ലക്ഷ്യമായിരുന്നുവെന്ന് നൃത്തം സംവിധാനം ചെയ്ത ശ്രീലക്ഷ്മി പറഞ്ഞു. ആദ്യമായാണ് സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്താവിഷ്കരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: