കൊട്ടാരക്കര: കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും പിടികൂടി. പ്രതികളില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവും രണ്ട് മൊബെയില്‍ ഫോണുകളും 1200 രൂപയും പിടിച്ചു. മെയിലം പള്ളിക്കല്‍ വിഷ്ണുഭവനില്‍ രഘു(46), കൊട്ടാരക്കര കിഴക്കേക്കര കരിങ്ങാട്ടു ചരുവിളവീട്ടില്‍ സുന്ദരന്‍(49) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ രഘു നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. ആന്ധ്രാപ്രദേശില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത് രഘുവാണ്. രഘുവിന്റെ കയ്യില്‍ നിന്നും കഞ്ചാവ് വാങ്ങി ചെറിയ പൊതിയിലാക്കി കൊട്ടാരക്കര ടൗണ്‍ഭാഗത്ത് വിതരണം നടത്തുന്നത് സുന്ദരനാണ്.
കഴിഞ്ഞദിവസം രാത്രി കൊട്ടാരക്കര ആകാശ് ഹോട്ടലിന് മുമ്പില്‍വച്ച് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി സുന്ദരന്റെ പേരില്‍ അബ്കാരി കേസും നിലവിലുണ്ട്. പ്രതികളെ കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: