അഞ്ചല്‍: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനും ചെറുകിട മേഖലയിലെ വിദേശ നിക്ഷേപത്തിനും വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കും എതിരെ ബിജെപി ഏരൂരില്‍ ധര്‍ണ നടത്തി. ധര്‍ണ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എസ്. വിജയന് ഉദ്ഘാടം ചെയ്തു. ഏരൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് എസ്. രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു. ബി. രാധാമണി, ആലഞ്ചേരി ജയചന്ദ്രന്, വടമണ്‍ ബിജു, എം. ഗോപകുമാര്‍, ഏരൂര്‍ സുനില്‍, പി. പത്മകുമാരി, ലളിതാ മാധവന്, ഇടമണ്‍ റജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: