കൊട്ടാരക്കര: പഴയിടം മോഹനന് നമ്പൂതിരിയുടെ പാചകവൈദഗ്ധ്യവും കൈപ്പുണ്യവും തൊട്ടറിയാന്‍ കൊട്ടാരക്കരക്കാര്‍ക്കും അവസരം.
53-ാമത് റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തിന് സദ്യയൊരുക്കുന്നത് മോഹനന് നമ്പൂതിരിയും ശിഷ്യഗണങ്ങളുമാണ്. പഴയിടത്തെപറ്റിയും അദ്ദേഹത്തിന്റെ നളപാചകത്തെപറ്റിയും കേട്ടറിഞ്ഞവര്‍ക്ക് രുചിച്ചറിയാന്‍ ഉള്ള അവസരമാണ് ഇത്തവണ കൈവന്നിരിക്കുന്നത്. ഇന്നലെ 3.15ന് ഗണപതിക്ഷേത്രത്തോടു ചേര്‍ന്നുള്ള ധന്യാ ആഡിറ്റോറിയത്തില്‍ പാല് കാച്ചല് ചടങ്ങ് നടന്നു. മോഹനന് നമ്പൂതിരി ഇന്നലെ എത്തിയില്ലെങ്കിലും പ്രധാന ശിഷ്യന് പൂഞ്ഞാര്‍ ശശിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് എത്തിയിരിക്കുന്നത്.
ഇവര്‍ ഇന്ന് രാവിലെ കുട്ടികള്‍ക്ക് നല്‍കേണ്ട ഇഡ്ഡലിയുടേയും സാമ്പാറിന്റെയും പണിപ്പുരയിലാണ്. ദിവസവും 3500 പേര്‍ക്കാണ് ഭക്ഷണം പാകംചെയ്യുന്നത്. ഉച്ചയ്ക്ക് സദ്യവട്ടങ്ങളും. ഫുഡ്കമ്മറ്റി ചെയര്മാന് എസ്.ആര്. രമേശ് പാല് കാച്ചല് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: