കൊച്ചി: പ്രശസ്ത സംസ്കൃത പണ്ഡിതന് പ്രൊഫ. പി.സി. വാസുദേവന്‍ ഇളയതിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരള സംസ്കൃത അക്കാദമി ഏര്‍പ്പെടുത്തിയ നാട്യരത്ന പുരസ്ക്കാരം ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടറും നര്‍ത്തകിയുമായ സുധാ പീതാംബരന് സമര്‍പ്പിച്ചു. ശാസ്ത്രീയനൃത്തത്തെ സാമൂഹികമാറ്റത്തിനുള്ള മാധ്യമമായി പ്രയോജനപ്പെടുത്തിയത് കണക്കിലെടുത്താണ് പുരസ്ക്കാരം. ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റോറിയത്തില്‍ ഗുരുവായൂര്‍ ദേവസ്വം കമ്മറ്റിയും പ്രൊഫ. വാസുദേവന്‍ ഇളയത് സ്മാരക ട്രസ്റ്റും സംയുക്തമായാണ് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത്.
മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന് സ്മരണികയും പതിനായിരം രൂപ ക്യാഷ് അവാര്‍ഡും അടങ്ങിയ പുരസ്ക്കാരം സമര്‍പ്പിച്ചു. കെ.പി. ധനപാലന് എംപി അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി. ചന്ദ്രമോഹന്, സംസ്കൃത അക്കാദമി സെക്രട്ടറി ഡോ. പി.സി. മുരളീമാധവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, പ്രശസ്ത ആയുര്വേദാചാര്യന് ഇ.ടി. നാരായണന് മൂസ്സ്, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, സംസ്കൃത പണ്ഡിതന് അശോകന് പുറനാട്ടുകര എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: