ചെന്നൈ: ഫെബ്രുവരിയില്‍ കൊറിയക്കെതിരെ നടക്കുന്ന ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കുവേണ്ടി കളിക്കാന്‍ തയാറാണെന്ന് മുതിര്‍ന്ന താരം മഹേഷ് ഭൂപതി. ലണ്ടന്‍ ഒളിമ്പിക്സില്‍ തന്റെ മുന്‍ ഡബിള്‍സ് പങ്കാളി ലിയാന്‍ഡര്‍ പെയ്സിനൊപ്പം കളിക്കാന്‍ തയ്യാറാകാതിരുന്നതിന്റെ പേരില്‍ ഓള് ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്(എഐടിഎ) ഭൂപതിയെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. എന്നാല്‍ അസോസിയഷന്റെ വിലക്ക് പിന്നീട് കോടതി തള്ളിയിരുന്നു.
ഫെബ്രുവരിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തയാറാണോ എന്ന് ടെന്നീസ് അസോസിയേഷന് അന്വേഷിച്ചിരുന്നുവെന്നും താന്‍ അനുകൂല മറുപടിയാണ് നല്‍കിയിട്ടുള്ളതെന്നും ഭൂപതി വ്യക്തമാക്കി. ചെന്നൈയില്‍ എയര്‍സെല്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയാണ് ഭൂപതിയിപ്പോള്.
ഡേവിസ് കാപ്പില്‍ ഡബിള്‍സ് പങ്കാളിയായി ആരെ തീരുമാനിച്ചാലും അവര്‍ക്കൊപ്പം കളിക്കാന്‍ തയാറാണെന്നും ഭൂപതി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: