മട്ടാഞ്ചേരി: പുതുവര്‍ഷത്തെ വരവേറ്റ് പൈതൃകനഗരി ആഘോഷത്തിമര്‍പ്പില്‍. 2012 ന് വിടപറഞ്ഞ് കൊച്ചി കടപ്പുറത്ത് ഇന്നലെ രാത്രി 12ന് കുറ്റന്‍ പപ്പ കത്തിയെരിഞ്ഞപ്പോള്‍ 2013ന് സ്വാഗതമേകി. വെടിക്കെട്ടും, വര്‍ണ്ണവിസ്മയം തീര്‍ത്ത് ആകാശത്ത് അമിട്ടുകളും പൊട്ടിച്ചിതറി. ആഘോഷത്തിമര്‍പ്പില്‍ ജനം ഹാപ്പി ന്യൂയര്‍ ആശംസകളര്‍പ്പിച്ച് പരസ്പരം ആശ്ലേഷിച്ചു. പൈതൃക നഗരിയായ ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി- തോപ്പുപടി- കണ്ണമാലി ദേശങ്ങളില്‍ പുതുവത്സരാഘോഷം രാത്രിയെ പകലാക്കിമാറ്റി. ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. വഴിയോരങ്ങളും, വിടുകളുടെ മട്ടുപ്പാവുകളും വൈദ്യുതാലങ്കാരങ്ങളാലും തോരണങ്ങളാലും അലംകൃതമായിരുന്നു.
കൊച്ചികാര്ണിവല് ആഘോഷസമിതിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് വൈകിട്ട് കാരോക്കെ ഗാനമേളയും, രാത്രി ത്രിപ്പിള്‍ തായമ്പകയും അരങ്ങേറി. കാര്‍ണിവല്‍ ആഘോഷത്തിലെത്തിച്ചേരാന് ആലപ്പുഴ തൃശൂര്‍, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്ന് പ്രത്യേക സംഘങ്ങള്‍ കൊച്ചിയിലെത്തിയിരുന്നു. ഇത്തവണ ആഭ്യന്തര വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവൊന്നും പ്രകടമായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. യുവാക്കളുടെ സംഘങ്ങള്‍ പുതുവത്സരാഘോഷത്തെ എല്ലാം മറന്നു കൊണ്ടുള്ള ആഘോഷമാക്കി മാറ്റി. പുതുവര്‍ഷ ദിനമായ ഇന്ന് കൊച്ചിയില്‍ കാര്‍ണിവല്‍ റാലി അരങ്ങേറും. വാദ്യമേളങ്ങളും, ഗജവീരനും, നിശ്ചലദൃശ്യങ്ങളും, പ്രഛന്നവേഷങ്ങളും, നാടന്‍ കലാരൂപങ്ങലും, പ്രദേശിക കലാരൂപങ്ങളും കാര്‍ണിവല്‍ റാലിക്ക് പകിട്ടേകും. ഫോര്‍ട്ടുകൊച്ചി വെളിയില്‍ വൈകിട്ട് 4ന് കേന്ദ്രമന്ത്രി. പ്രൊഫ.കെ.വി.തോമസ് റാലി ഉദ്ഘാടനം ചെയ്യും. കെ.ബി.ജേക്കബ് റോഡ്, ഫോര്‍ട്ടുകൊച്ചി അഴിമുഖം വഴി പരേഡ് ഗ്രൗണ്ടിലെത്തി റാലി സമാപിക്കും. പൊതുസമ്മേളനവും, സമ്മാനദാനവും നടക്കുന്നതോടെ ആഘോഷത്തിന് തിരശ്ശീല വീഴും.
പള്ളുരുത്തി: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി കുമ്പളങ്ങിയില്‍ സംഘടിപ്പിച്ച കാര്‍ണിവല്‍ ആഘോഷത്തിമര്പ്പായി. നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, വിവിധ നിശ്ചല ദൃശ്യങ്ങള്‍, എന്നിവ കാര്‍ണിവല്‍ റാലിക്ക് നിറപ്പകിട്ടേര്ന്നു. തെക്കേ കുമ്പളങ്ങിയില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. പഞ്ചായത്തിലെ വാര്‍ഡുതല കമ്മറ്റികള്‍ എല്ലാം തന്നെ റാലിയില്‍ അണിചേര്‍ന്നിരുന്നു. സമ്മേളനത്തില്‍ ജോസി ഇടുമുറി അദ്ധ്യക്ഷത വഹിച്ചു. സാജു അല്‍ഫോന്‍സ്, ജോണ്‍ പഴേരി, പഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപ്, കെ.വി.തമ്പി എന്നിവര്‍ പ്രസംഗിച്ചു. റാലി കുമ്പളങ്ങി ഗ്രാമീണോദ്യാനത്തില് സമാപിച്ചു. രാവിലെ യുദ്ധസ്മാരകത്തില്‍ അസി.കമ്മീഷണര്‍ എം.ബിനോയ് പുഷ്പചക്രം അര്‍പ്പിച്ചു. അസ്സിസിഫ്രാന്സീസ് അദ്ധ്യക്ഷത വഹിച്ചു. ഷാജി കുറുപ്പശ്ശേരി, ടെസ്സി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. ഉഷാപ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജോണ്പഴേരി, മേയര്‍ ടോണി ചമ്മണി, ഡോമനിക്ക് പ്രസന്റേഷന്, കെ.എം.ആന്റണി, എം.പി.ശിവദത്തന്‍, എം.പി.രത്തന്‍, ദിലീപ് കുഞ്ഞുകുട്ടി, നെല്‍സണ്‍ കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
കാക്കനാട്: ബിജെപി തൃക്കാക്കര നിയോജകമണ്ഡലം ആഭിമുഖ്യത്തില്‍ എളങ്കുളത്തു വച്ച് പുതുവത്സര ആഘോഷവും കുടുംബസംഗമവും നടത്തി. ബാബുരാജ് തച്ചേത്ത് അദ്ധ്യക്ഷത വഹിക്കുകയും റവ.ഫാദര്‍ മാത്യു കിലുക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ.പി.ജെ.തോമസ് വെണ്ണല മോഹന്‍, രാജേഷ് ജയരാമന്, അഡ്വ.കെ.വി.ബാബു, എന്‍.സജികുമാര്‍, വെണ്ണല സജീവന്, സഹജ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ജേഴ്സണ് എളങ്കുളം സ്വാഗതവും സതീശന് നന്ദിയും രേഖപ്പെടുത്തി. എം.കെ.ഗോപി സമ്മാനദാനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: