പുനലൂര്‍: മുന്നൂറോളം മാന്ത്രികര്‍ ഒരേവേദിയില്‍ ഒത്തുചേരുന്നതിന് പുനലൂര്‍ നഗരം ഇന്ന് സാക്ഷിയാകും. പുതുതലമുറയില്‍പ്പെട്ട മാന്ത്രികരുടെ ഉന്നമനവും മുതിര്‍ന്ന ജാലവിദ്യക്കാരുടെ മാര്‍ഗനിര്‍ദേശങ്ങളും പുതുമയാര്‍ന്ന നിരവധി അനുഭവങ്ങളും മനസ്സിലാക്കുവാനും പഠിക്കുവാനും കഴിയുന്ന സംഗമം രാവിലെ 10 മുതല്‍ ഡോ. ജയകുമാര്‍ ആഡിറ്റോറിയത്തില്‍ ആരംഭിക്കും.
വൈകിട്ട് ആറിന് ഇന്ത്യയിലെ പ്രഗത്ഭരായ മാന്ത്രികര്‍ ഒരുക്കുന്ന ഗാല മാജിക്ഷോ നടക്കും. പൊതുസമ്മേളനം എന്‍. പീതാംബരകുറുപ്പ് എംപി ഉദ്ഘാടനം ചെയ്യും. മാന്ത്രിക ശില്പശാല അഡ്വ.കെ. രാജു എംഎല്‍എയും മാന്ത്രിക സംഗമം കെ.എന്‍. ബാലഗോപാല്‍ എംപിയും ഉദ്ഘാടനം ചെയ്യും. അവാര്‍ഡ്ദാനം ബെന്നി കക്കാടും സര്‍ട്ടിഫിക്കറ്റ് വിതരണം എസ്. ജയമോഹനനും നിര്‍വഹിക്കും. മാന്ത്രിക ഗാലാഷോ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ഗ്രേസി ജോണ്‍ നിര്‍വഹിക്കും. പുനലൂര്‍ മധു, എം.എ. രാജഗോപാല്‍, ബി. രാധാമണി. വി.പി. ഉണ്ണികൃഷ്ണന്, കരിക്കത്തില്‍ പ്രസേനന്‍, എബ്രഹാം ജോര്‍ജ്ജ്, കെ. ജോസ്, പ്രമീളാകുമാരി, ലംബോധരന്‍പിള്ള, ഡോ.എം.എ. ബഷീര്‍, അഡ്വ.എന്‍. ചന്ദ്രബാബു, നൗഷറുദ്ദീന്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: